×

എല്ലാ കണ്ണുകളും ത്രിപുരയില്‍.. ഇടത് കോട്ടയില്‍ മണിക് സര്‍ക്കാരിന് അടിതെറ്റുന്നുവെന്ന് സൂചന; ബം

അഗര്‍ത്തല: ത്രിപുര തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റ്. 40 സീറ്റുകളുടെ ട്രെന്റാണ് ഔദ്യോഗികമായി പുറത്ത് വന്നിട്ടുള്ളത്. ഇതില്‍ 19 എണ്ണം ബിജെപി നേടി. അഞ്ചെണ്ണം ഘടകകക്ഷിക്കാണ്. അതായത് ബിജെപി മുന്നണിക്ക് 24 സീറ്റുകള്‍. സിപിഎമ്മിന് കിട്ടിയതും 16ഉം. ഇതിന് സമാനമായി ദേശീയ മാധ്യമങ്ങളെല്ലാം ത്രിപുരയില്‍ ബിജെപി അധികാരം പിടിച്ചെടുക്കുമെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. കേവല ഭൂരിപക്ഷം ബിജെപി സഖ്യം നേടിയെന്നാണ് അവര്‍ നല്‍കുന്ന സൂചനകള്‍. ദേശീയ ചാനലുകളിലെല്ലാം ത്രിപുരയില്‍ സിപിഎം വീണുവെന്ന തരത്തില്‍ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു.

ബംഗാളിന് പിന്നാലെ ത്രിപുരയും സിപിഎമ്മിന് നഷ്ടമാകുന്നുവെന്ന സൂചനയാണ് ത്രിപുര നല്‍കുന്നത്. അമിത് ഷാ നടത്തിയ പ്രചരണം ബിജെപിക്ക് ഗുണകരാമായി എന്നാണ് ഫലങ്ങള്‍ നല്‍കുന്ന സൂചന. ആദ്യ റൗണ്ടില്‍ സിപിഎമ്മിന് മുന്നോട്ട് പോകുന്ന കാഴ്ചയാണ് നല്‍കിയത്. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ നഗരമേഖലയ്ക്കൊപ്പം ഗ്രാമങ്ങളും ബിജെപിയ്ക്കൊപ്പമായി. അങ്ങനെ കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി മുന്നോട്ട് പോകുന്ന സൂചനയാണ് കിട്ടിയത്. 36 സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്നാണ് പ്രവചനം. അതായത് എക്സിറ്റ് പോള്‍ ഫലങ്ങളേയും മറികടക്കുന്ന വിജയം ത്രിപുരയില്‍ ബിജെപി നേടുകയാണ്.

 

ഷില്ലോങ്: മേഘാലയയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് മുന്നേറുന്നു. 60 അംഗ സഭയില്‍ വോട്ടെടുപ്പ് നടന്ന 54 മണ്ഡലങ്ങളില്‍ 45 ഇടത്തെ ലീഡ് നില അറിവായപ്പോള്‍ 21 സീറ്റിലും കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ ഇറക്കി വന്‍ പ്രചാരണം കാഴ്ചവെച്ചിട്ടും ആറ് സീറ്റില്‍ മാത്രമാണ് ബിജെപിക്ക് ഇതുവരെ മുന്നേറാനായത്. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കാനിടയുള്ളതിനാല്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പോലും വിജയം എളുപ്പമാകില്ല എന്ന കണക്കുകൂട്ടലിലായിരുന്നു.

അതേ സമയം പ്രതിപക്ഷമായ എന്‍പിപി 15 സീറ്റില്‍ മുന്നിലുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top