എല്ലാവരെയും സുഖിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് ബജറ്റാണിത്; മോദി സര്‍ക്കാരിന്റെ അവസാന ബജറ്റിനെ വിമര്‍ശിച്ച് ശിവസേന
മുംബൈ: മോദി സര്‍ക്കാരിന്റെ അവസാന ബജറ്റിനെ വിമര്‍ശിച്ച് ശിവസേന. അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും ജിഎസ്ടി, നോട്ട് നിരോധനം, ഗുജറാത്ത് തെരഞ്ഞെടുപ്പിലെ തിരിച്ചടി എന്നീ കാരണങ്ങള്‍ക്കൊണ്ട് ബിജെപി ഇത്തരമൊരു ബജറ്റിന് നിര്‍ബന്ധിതരാകുകയായിരുന്നെന്നും ശിവസേന കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് വ്യവസായത്തില്‍നിന്നു കര്‍ഷകരിലേക്കും ആരോഗ്യമേഖലയിലേക്കും വിദ്യാഭ്യാസത്തിലേക്കും സര്‍ക്കാര്‍ ചുവടുമാറ്റിയിരിക്കുന്നത്. വിളനഷ്ടം നേരിട്ട കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നും അവരുടെ വായ്പകള്‍ എഴുതി തള്ളണമെന്നും ശിവസേന ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണ്. ഇത് ഇപ്പോഴാണ് മോദി സര്‍ക്കാര്‍ തിരിച്ചറിയുന്നത്- ശിവസേന എംപി അരവിന്ദ് സാവന്ത് പറഞ്ഞു.
എല്ലാവരെയും സുഖിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് ബജറ്റാണിത്. ജിഎസ്ടി, നോട്ട് നിരോധനം, ഗുജറാത്ത് തെരഞ്ഞെടുപ്പ് എന്നീ വിഷയങ്ങളില്‍ നേരിട്ട തിരിച്ചടി തിരിച്ചറിഞ്ഞ ബിജെപി ഗതികെട്ടാണ് ഇത്തരമൊരു ബജറ്റിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്- ശിവസേനാ വക്താവ് മനീഷ കയാന്‍ഡെ പറഞ്ഞു. എല്ലാ സര്‍വീസുകളെയും ബാങ്കുമായി കൂട്ടിയിണക്കുകയും ബാങ്ക് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉയര്‍ന്ന നിരക്ക് കുറയ്ക്കാതിരിക്കുകയും ചെയ്യുന്നതിലൂടെ സാധാരണക്കാരന് എവിടെയാണ് ആശ്വാസം ലഭിക്കുന്നതെന്നും ശിവസേന ചോദിക്കുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്