×

എന്റെ ശരീരഭാഗം പുറത്തു കാണിച്ചാല്‍ തീരുന്നതല്ല എന്റെ ജീവിതം. എവിടെയാണ്‌ നമ്മുടെ ഭയം : ജിലു ജോസഫ്‌

മുലയൂട്ടര്‍ പാപമല്ല; ഞാനൊരു ക്യാമ്പയിന്റെ ഭാഗമാവുകയായിരുന്നുവെന്ന്‌ ജിലു ജോസഫ്‌ ഒരു ടെലിവിഷന്‍ ചാനലിനോട്‌ പറയുന്നു. അതിനര്‍ത്ഥം നാളെ മുതല്‍ കേരളത്തിലെ എല്ലാ അമ്മമാരും വസ്‌ത്രമഴിച്ച്‌ മൂലയൂട്ടണം എന്നല്ല. സാഹചര്യവശാല്‍ അങ്ങനെ ചെയ്യേണ്ടി വന്നല്‍ അതിന്‌ ഒരു മടിയും വിചാരിക്കേണ്ടതില്ല എന്നതാണ്‌. ഞാന്‍ ലോകത്തോട്‌ എന്തുപറയാന്‍ ആഗ്രഹിക്കുന്നുവോ അതാണ്‌ ഞാന്‍ ഇതിലൂടെ പറഞ്ഞത്‌. ഞാന്‍ എന്റെ കയ്യിലുള്ള കുഞ്ഞിനെ തല്ലുകയും പീഡിപ്പിക്കുകയും ചെയ്‌തില്ല. പകരം എന്റെ മാറോട്‌ ചേര്‍ത്ത്‌ പിടിക്കുക മാത്രമാണ്‌ ചെയ്‌തത്‌. ആ കുഞ്ഞി അമ്മ എന്റെ സമീപത്തുണ്ടായിരുന്നു. ഇടുക്കി കുമളിയിലെ ഒരു സാധാരണ കുടുംബമാണ്‌ എന്റേത്‌. വീട്ടില്‍ ആരും ഇതിനെ അംഗീകരിച്ചിട്ടില്ല. മുലയൂട്ടലോ അഭിനയമോ ഒരു മോശം പ്രവര്‍ത്തിയായി ആരും പറഞ്ഞിട്ടില്ലെന്നും

അവിവാഹിതയായ എന്റെ ശരീരത്തിന്റെ ഒരു ഭാഗം പുറത്തു കണ്ടാല്‍ തീരുന്നതാണോ എന്റെ ജീവിതം. എനിക്കല്ലേ അതുകൊണ്ട്‌ പ്രശ്‌നമുണ്ടാകേണ്ടത്‌. എല്ലാവര്‍ക്കുമുള്ളതൊക്കെ തന്നെയല്ലേ ഇതൊക്കെ. ആളുകള്‍ എന്തു പറയുന്നു എന്നതു മാത്രമല്ലേ നമ്മുടെ ഭയമെന്നും ജില ചോദിക്കുന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top