×

ഉദ്ഘാടകന്‍ പി സി ചാക്കോ; സീറ്റുമോഹവുമായി കാലു കുത്തേണ്ടെന്ന ഇടുക്കിയിലെ എ, ഐ ഗ്രൂപ്പുകാര്‍

രാജ്യമെമ്ബാടും നാളെ കോണ്‍ഗ്രസിന്റെ ജന്മദിന സമ്മേളനം ആഘോഷിക്കുമ്ബോള്‍ ഇടുക്കിയില്‍ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടകന്‍ പി സി ചാക്കോയാണ്. എന്നാല്‍ ഇത് വെറുമൊരു ഉദ്ഘാടനമല്ലെന്നും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ് ലക്ഷ്യം വെച്ചുള്ള ചാക്കോയുടെ നീക്കമാണെന്നാണ് ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംശയം. എന്ത് വില കൊടുത്തും പിസി ചാക്കോയെ ഇടുക്കിയില്‍ അടുപ്പിക്കില്ലെന്ന ഉറച്ച വാശിയിലാണ് ജില്ലാ നേതൃത്വവും. അതുകൊണ്ട് നാളെ നടക്കുന്ന ജന്മദിന സമ്മേളനം ഗ്രൂപ്പ് വ്യത്യാസമില്ലാതെ ബഹിഷ്കരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഇടുക്കിയിലെ കോണ്‍ഗ്രസ് നേതൃത്വം.

രാഹുല്‍ ഗാന്ധി എഐസിസി പ്രസിഡണ്ടായശേഷമുള്ള ആദ്യത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജന്മദിന സമ്മേളനം രാജ്യമെമ്ബാടും ആഘോഷിക്കപ്പെടുമ്ബോള്‍ പ്രത്യേകിച്ച്‌ കേരളത്തില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഐക്യത്തോടെ ആഘോഷിക്കുമ്ബോള്‍ ഇടുക്കി ജില്ലാ കോണ്‍ഗ്രസ് ഐ കമ്മിറ്റിയുടെ ദിനാചരണ പരിപാടി സംഘര്‍ഷം മുറ്റി നില്ക്കുന്ന സാഹചര്യത്തിലാണ് നടക്കുന്നത്. തൊടുപുഴ അര്‍ബ്ബന്‍ ബാങ്ക് ഹാളില്‍ പത്ത് മുപ്പതിനാണ് ഡി.സി.സി ഐയുടെ ദിനാചരണ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെയും അതിനു ശേഷം രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്ത് വന്നതിന്റെയും ഏറ്റവും ഒടുവിലായി ഗുജറാത്ത് നിയമസഭയിലേക്ക് കോണ്‍ഗ്രസിന് ലഭിച്ച കുതിച്ചുചാട്ടവും അണികളില്‍ പുതിയ ആവേശം ഉയര്‍ത്തിയെങ്കിലും നാളത്തെ തൊടുപുഴ പരിപാടിയോട് തികഞ്ഞ നിസ്സംഗതയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളതെന്ന് അറിയുന്നു..

കാരണം മറ്റൊന്നല്ലാ പരിപാടിയുടെ ഉദ്ഘാടകനായി കെപിസിസി നിശ്ചയിച്ചിരിക്കുന്നത് മുന്‍ എംപി പി.സി ചാക്കോയാണെന്നുള്ളതാണ്. 1998ലെ തെരെഞ്ഞെടുപ്പ് വിജയത്തിനു ശേഷം ചാക്കോ എംപി എന്ന നിലയ്ക്കുള്ള ഔദ്യോഗിക പരിപാടിക്കല്ലാതെ ഇടുക്കിക്ക് വരികയുണ്ടായിട്ടില്ല. ഇപ്പോഴത്തെ ഈ മടങ്ങിവരവ് അടുത്തവര്‍ഷം നടക്കുന്ന ലോകസഭ ഇല്ക്ഷന്‍ മുന്നില്‍ കണ്ടു കൊണ്ടാണെന്ന് ഇടുക്കിയിലെ നേതാക്കള്‍ കരുതുന്നു. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ പരാജയം രുചിച്ച ഡീന്‍ കുര്യാക്കോസ് മുതല്‍ റോയി കെ പൗലോസ്, മാത്യു കുഴല്‍നാടന്‍, സി.പി മാത്യു, ജോയി വെട്ടിക്കുഴി എന്നിവര്‍ സീറ്റ് മോഹികളായി രംഗത്ത് ഉള്ളപ്പോഴാണ് ചാക്കോയൂടെ കടന്നുകയറ്റമെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു.

ചാക്കോ ജയിച്ചശേഷം തുടര്‍ന്നുള്ള രണ്ട് തെരെഞ്ഞെടുപ്പിലൂം കോണ്‍ഗ്രസ് പരാജയം രുചിക്കാന്‍ കാരണം ചാക്കോയുടെ അധികാര ഗര്‍വ്വും അഹങ്കാരവും തന്നിഷ്ടവുമാണെന്ന് അവര്‍ പറയുന്നു. മാത്രമല്ലാ ചാക്കോ എം പി ഫണ്ടിനൂം മറ്റാവശ്യങ്ങള്‍ക്കും തന്നെ കാണാനെത്തുന്ന മണ്ഡലം പ്രസിഡണ്ടുമാരേയും ഘടക കക്ഷി നേതാക്കളേയും പരസ്യമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നത്രേ. തന്റെ പണം കൊണ്ടാണ് ജയിച്ചത് ആരുടേയും ഔദാര്യമല്ലെന്ന് പരസ്യമായൂം രഹസ്യമായും പറയുമായിരുന്നത്രേ..

ഇടുക്കി കോണ്‍ഗ്രസിന് നഷ്ടമാക്കിയ മണ്ഡലത്തോട് നീതി പുലര്‍ത്താത്ത ദേശാടന പക്ഷിയായ പി.സി ചാക്കോയുടെ ഈ രണ്ടാം വരവ് അനുവദിക്കില്ലായെന്നുള്ള വാശിയിലാണ് കോണ്‍ഗ്രസുകാര്‍ ഈ കാര്യത്തില്‍ ഇടുക്കിയിലെ നേതാക്കളും അണികളും ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഒറ്റക്കെട്ടാണ്. നാളെ നടക്കുന്ന ജന്മദിനാഘോഷചടങ്ങില്‍ പരസ്യമായ പ്രതിഷേധം രേഖപ്പെടുത്തുവാന്‍ ഉറച്ചിരിക്കുകയാണവര്‍. സംഘര്‍ഷ സാധ്യത ഭയന്ന് യോഗം രാജീവ് ഭവനില്‍ നിന്നൂം തൊടുപുഴ അര്‍ബന്‍ ബാങ്ക് ഹാളിലേക്ക് മാറ്റിയിരിക്കുകയാണ് ഡി.സി സി നേതൃത്വം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top