×

; ഇനി ഭര്‍ത്താവിനും അച്ഛനമ്മമാര്‍ക്കും ഒപ്പം കൊല്ലത്ത് താമസിക്കണം – ഹാദിയ

സേലം: വിവാഹം അംഗീകരിച്ച്‌ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ഭര്‍ത്താവ് ഷഫീന്‍ ജഹാനുമായി നാട്ടില്‍ പുതിയ ജീവിതം തുടങ്ങാന്‍ കാത്ത് ഹാദിയ. എന്നാല്‍ മാതാപിതാക്കളെ കൈവിടില്ലെന്നും അവര്‍ക്കും ഭര്‍ത്താവിനും ഒപ്പം ജീവിക്കാനുമാണ് ആഗ്രഹമെന്നും ഭര്‍ത്താവിനെ അച്ഛനും അമ്മയും മരുമകനായി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹാദിയ പറഞ്ഞു.

ഹോമിയോപ്പതിയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ ശേഷം ജീവിതത്തിലെ പുതിയ അദ്ധ്യായത്തിന് തുടക്കം കുറിക്കാന്‍ കാത്തിരിക്കുന്ന ഹാദിയയ്ക്ക് മാതാപിതാക്കളോട് ഒറ്റ അപേക്ഷയെയുള്ളൂ ഷഫീന്‍ ജഹാനെ മരുമകനായി അംഗീകരിക്കണം. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ചീഫ് ജസ്റ്റീസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചായിരുന്നു ഹാദിയയുടെ ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചത്.

തങ്ങളുടെ വിവാഹം നിയമപരമായി സുപ്രീംകോടതി അംഗീകരിച്ചെന്ന് ഡല്‍ഹിയില്‍ നിന്നും ഷഹീന്‍ജഹാന്‍ വിളിച്ചു പറഞ്ഞപ്പോള്‍ താന്‍ വികാരാധീനയായിപ്പോയി. കേസ് ജയിച്ചത് ഷഹീന്‍ ജഹാനെയും ഏറെ സന്തോഷിപ്പിച്ചു. ലവ് ജിഹാദിന്റെ പേരില്‍ വന്‍ ിവാദത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ ഹാദിയ പരമോന്നത കോടതിയുടെ വിധി വരുമ്ബോള്‍ സേലത്തെ ശിവദാപുരത്തെ സ്വകാര്യ ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് ആന്റ് റിസര്‍ച്ച്‌ സെന്ററില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയാണ്.

ഹാദിയയായി മാറിയ അഖിലയുമായുള്ള തന്റെ വിവാഹം തടഞ്ഞുകൊണ്ട് കേരളാ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരേയാണ് ഷഹീന്‍ ജഹാന്‍ സുപ്രീംകോടതിയില്‍ എത്തിയത്. പൂര്‍ണ്ണമായ അറിവോടും സമ്മതത്തോടും കൂടിയാണ് ഷഫീന്‍ ജഹാനെ ഹദിയ വിവാഹം കഴിച്ചതെന്നായിരുന്നു കേസില്‍ സുപ്രീംകോടതി ബഞ്ച് വിധി പുറപ്പെടുവിച്ചത്. നിലവില്‍ കൊല്ലത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഷഫീനൊപ്പം കേരളത്തില്‍ തന്നെ കഴിയുക എന്നതിനപ്പുറത്ത് ഒരു ഭാവികാര്യത്തെ കുറിച്ചും ഹദിയ സ്വപ്നം കാണുന്നില്ല.

ഇന്റേണ്‍ഷിപ്പിന് ശേഷം കൊല്ലത്ത് ഭര്‍ത്താവുമായി ജീവിക്കണം എന്നാണ് ഹദിയ പറയുന്നത്. ഒപ്പം നിന്നവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും അവര്‍ നന്ദി പറയുകയും ചെയ്തു. അതേസമയം തന്നെ മാതാപിതാക്കളെ ഒരിക്കലും കൈവിടില്ലെന്ന് വ്യക്തമാക്കിയ ഹാദിയ അവര്‍ക്കും ഭര്‍ത്താവിനും ഒപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഷഫീനെ മരുമകനായി അവര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹാദിയ പറഞ്ഞു. പഠനം പൂര്‍ത്തിയാക്കി കേരളത്തിലേക്ക് തിരിച്ചുപോകുന്നത് കാത്തിരിക്കുകയാണ് ഹാദിയ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top