ആ ലൈക്കുകളുടെ എണ്ണം 50 ലക്ഷവും കടന്നിരിക്കുന്നു.

മലയാള സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ഏറ്റവുമധികം താരമൂല്യമുളള നടനാണ് ദുൽഖർ സല്മാന്. സമൂഹമാധ്യമങ്ങളിലെ സ്വാധീനത്തിന്റെ കാര്യത്തിൽ മമ്മൂട്ടിയേയും മോഹൻലാലിനെയും പിന്നിലാക്കി പുതിയ കുതിപ്പിലാണ് ദുല്ഖര് ഇപ്പോള്. ഫെയ്സ്ബുക്കിൽ ഏറ്റവും അധികം ലൈക്കുകളുളള മലയാള താരം ദുൽക്കറാണ്. ആ ലൈക്കുകളുടെ എണ്ണം ഇപ്പോള് 50 ലക്ഷവും കടന്നിരിക്കുന്നു.
46 ലക്ഷം ലൈക്കുകളുളള മോഹൻലാലാണ് ഫെയ്സ്ബുക്കില്‍ ദുൽക്കറിന് തൊട്ടു പിന്നിൽ. ഇൻസ്റ്റാഗ്രാമിൽ ആറ് ലക്ഷം പേരും ട്വിറ്ററിൽ 41 ലക്ഷവും മോഹൻലാലിനെ പിന്തുടരുന്നുണ്ട്.
ഇൻസ്റ്റഗ്രാമിലും ദുൽക്കർ മാജിക്കുണ്ട്. 18 ലക്ഷം പേരാണ് ഇൻസ്റ്റാഗ്രാമിൽ ദുൽക്കറിന് പിന്തുടരുന്നത്. ട്വിറ്ററിൽ 14 ലക്ഷം ഫോളോവേഴ്സാണ് ദുൽക്കറിനുളളത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്