ആറ്റുകാല്‍ പൊങ്കാല ; യുഡിഎഫിന്റെ രാപ്പകല്‍ സമരം മാര്‍ച്ച് മൂന്നിലേക്ക് മാറ്റി

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ യുഡിഎഫ് പ്രഖ്യാപിച്ച നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള രാപ്പകല്‍ സമരം മാറ്റി. മാര്‍ച്ച് ഒന്നിനു നടത്താനിരുന്ന സമരം മൂന്നിലേക്കാണ് മാറ്റിയത്. ആറ്റുകാല്‍ പൊങ്കാല കാരണമാണ് മാറ്റിയതെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ അറിയിച്ചു.
മാര്‍ച്ച് മൂന്നാം തിയതി ആരംഭിച്ച് മാര്‍ച്ച് നാലിനു സമാപിക്കുന്ന രീതിയില്‍ പുന:ക്രമീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും പെട്രോള്‍ ഡീസല്‍ വില വര്‍ധനയ്‌ക്കെതിരെയുമാണ് യുഡിഎഫിന്റെ രാപ്പകല്‍ സമരം.
യുഡിഎഫ് ഏകോപന സമിതി യോഗം ഈ മാസം 27 നു വൈകുന്നേരം മൂന്ന് മണിക്ക് കന്റോണ്‍മെന്റ് ഹൗസില്‍ ചേരുമെന്നും കണ്‍വീനര്‍ അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്