ആംബുലന്‍സില്‍ മല,മൂത്ര വിസര്‍ജനം ചെയ്ത രോഗിയെ ഡ്രൈവര്‍ തലകീഴായി നിര്‍ത്തി;
പരിക്കുകളുമായി കൊണ്ടുവന്ന രോഗി ആംബുലന്‍സില്‍ മല-മൂത്ര വിസര്‍ജ്ജനം ചെയ്തുവെന്നാരോപിച്ച് ഡ്രൈവര്‍ തലകീഴായി നിര്‍ത്തി. തൃശൂര്‍ മുളങ്കുന്നത്തുകാവിലെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്ന രോഗിയെയാണ് ഡ്രൈവര്‍ ‘നല്ലപാഠം’ പഠിപ്പിക്കാന്‍ ശ്രമിച്ചത്.
എന്നാല്‍ നാട്ടുകാര്‍ ഇടപെട്ടതോടെ ഡ്രൈവര്‍ സേവനമനസ്‌കനായി. ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിന്റെ മുമ്പില്‍ വണ്ടി നിര്‍ത്തി ഡ്രൈവര്‍ രോഗിയുടെ ഇറങ്ങാന്‍ ആവശ്യപ്പെട്ടു.എന്നാല്‍ അവശനിലയിലായ രോഗി ഇറങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ഇയാള്‍ രോഗിക്കുനേരെ ഈ ക്രൂരത കാണിച്ചത്.
സംഭവസമയത്ത് അവിടെയുണ്ടായിരുന്ന നാട്ടുകാര്‍ ഇടപെട്ടപ്പോള്‍, രോഗി ആംബുലന്‍സില്‍ മല- മൂത്ര വിസര്‍ജനം നടത്തിയെന്നായിരുന്നു ഡ്രൈവര്‍ പറഞ്ഞത്. ടൂറിസ്റ്റ് ബസ് ഒന്നുമല്ലല്ലോ ഇത്ര രോഷം പ്രകടിപ്പിക്കാന്‍ എന്ന നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് ഡ്രൈവര്‍ ആശുപത്രി ജീവനക്കാരെ വിവരം അറിയിച്ച് രോഗിയെ മാറ്റാന്‍ തയ്യാറായതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സമീപത്തുണ്ടായിരുന്ന യുവാക്കളാണ് രോഗിയോട് ആംബുലന്‍സ് ഡ്രൈവര്‍ കാണിക്കുന്ന ക്രൂരത വീഡിയോ എടുത്തത്. സംഭവത്തിനുശേഷം ഇതുപോലെ ക്രൂരത രോഗികളോട് ആരും കാണിക്കരുതെന്നും ഇവര്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്