×

അശോക് മേനോന്‍, നാരായണ പിഷാരടി,ആനി ജോണ്‍ ഹൈക്കോടതി ജഡ്ജിമാരായി; എണ്ണം 37

അശോക് മേനോന്‍, വിജിലന്‍സ് രജിസ്ട്രാര്‍ ആര്‍. നാരായണ പിഷാരടി, തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആനി ജോണ്‍ എന്നിവരെയാണ് ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ചത്. ഇതോടെ കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 37 ആകും.

ഇതു സംബന്ധിച്ച്‌ രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി. മൂന്നുപേരുടെയും നിയമനം സുപ്രീം കോടതിയുടെ കൊളീജിയം അംഗീകരിച്ചിരുന്നു. അശോക് മേനോന്‍ പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളില്‍ ജില്ലാ ജഡ്ജിയായിരുന്നു. ആര്‍. നാരായണ പിഷാരടി

തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ മുന്‍സിഫായും മജിസ്ട്രേട്ടായും പ്രവര്‍ത്തിച്ചു. 2005 ല്‍ മഞ്ചേരി ജില്ലാ ജഡ്ജിയായി. ആനി ജോണ്‍ നോര്‍ത്ത് പറവൂര്‍ കോടതിയില്‍ മുന്‍സിഫായിരുന്നു. തൊടുപുഴ, പെരുമ്ബാവൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ ജില്ലാ ജഡ്ജിയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top