അഴിമതിയില്‍ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്ത്

കൊച്ചി : അഴിമതിയില്‍ കേരളം ഇന്ത്യയില്‍ മൂന്നാംസ്ഥാനത്ത്. ദേശീയ ക്രൈം റിക്കാഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരമാണ് ഉദ്യോഗസ്ഥ തല അഴിമതിയില്‍ കേരളം രാജ്യത്ത് ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നില്‍ ഇടംപിടിച്ചത്. 2016 ല്‍ കേരളത്തില്‍ 430 അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 2015 ല്‍ 377 ആയിരുന്നതാണ് 2016 ല്‍ 430 ആയി വര്‍ധിച്ചത്.
മഹാരാഷ്ട്രയാണ് അഴിമതിയുടെ പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്ന സംസ്ഥാനം. 2016 ല്‍ 1016 അഴിമതി കേസുകളാണ് മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ള ഒഡീഷയിലാകട്ടെ 569 കേസുകളാണ് 2016 ല്‍ രജിസ്റ്റര്‍ ചെയ്തത്. രാജ്യത്തെ അഴിമതിയില്‍ കേരളത്തിന്റെ ശരാശരി 9.7 ശതമാനമാണ്. മഹാരാഷ്ട്രയുടേത് 22.9 ശതമാനവും, ഒഡീഷയുടേത് 12.8 ശതമാനവുമാണെന്ന് ദേശീയ ക്രൈം റിക്കാഡ്സ് ബ്യൂറോയുടെ രേഖകള്‍ വ്യക്തമാക്കുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്