അര്‍ധരാത്രി രാജ്ഭവന് സമീപം കാര്‍ തലകീഴായി മറിഞ്ഞു: ഒരാള്‍ മരിച്ചു .. മൂന്നു പെണ്‍കുട്ടികളുടെ നില ഗുരുതരം
തിരുവനന്തപുരം: തലസ്ഥാനത്ത് രാജ്ഭവന് സമീപം അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്നു പെണ്‍കുട്ടികളില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. നാല് പേരാണ് കാറിലുണ്ടായിരുന്നത്.
താത്കാലിക രജിസ്ട്രേഷനിലുള്ള കാര്‍ അമിതവേഗതയിലെത്തി ഓട്ടോയില്‍ ഇടിച്ച് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലുമിടിച്ച് തലകീഴായി മറിയുകയായിരുന്നു. രണ്ട് കാറുകള്‍ മത്സരിച്ച് ഓടുന്നതിനിടെയാണ് അപകടമെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയിലാണ് കാര്‍ ആദ്യം ഇടിച്ചത്. ഓട്ടോ റിക്ഷ ഡ്രൈവറായ ശശികുമാറിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
പെരുന്താനി സ്വദേശി സുഭാഷ് നഗറില്‍ സുബ്രഹ്മണ്യന്റെ മകന്‍ ആദര്‍ശ് ആണ് മരിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അനന്യ, ഗൗരി, ശുഭ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
ഈ ഭാഗത്ത് കാറുകളുടെയും ബൈക്കുകളുടെയും മത്സര ഓട്ടം പതിവായിരുന്നു. ഇതിനെതിരെ പരാതി ഉയരുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തതോടെ മത്സരയോട്ടം കുറച്ച് കാലമായി ഉണ്ടായിരുന്നില്ല.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്