×

‘അയാള്‍ എന്ന് പറയുന്നത് തിരുവിതാംകുറില്‍ ബഹുമാനക്കുറവുണ്ട്. എന്നാല്‍ പട്ടിയിലും ചങ്ങലയിലും വ്യത്യാസമില്ല ‘ – പിണറായി വിജയന്‍

തിരുവനന്തപുരം: ‘പിണറായി വിജയന്‍ ചങ്ങല പൊട്ടിച്ച പട്ടിയെ പോലെ തേരാപാരാ നടക്കുകയാ’ണെന്ന കെ. സുധാകരന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മലബാറും തിരുവിതാംകൂറും തമ്മില്‍ പട്ടിയിലും ചങ്ങലയിലും വ്യത്യാസമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലായിടത്തും പട്ടിയും ചങ്ങലയും ഒന്നുതന്നെയാണ്. ഈ പരാമര്‍ശത്തില്‍ കേസിന് പോകാന്‍ സര്‍ക്കാറിന് താല്‍പര്യമില്ല. ഓരോരുത്തരുടെയും സംസ്കാരമാണ് മോശം പരാമര്‍ശത്തിലൂടെ വ്യക്തമായതെന്നും ആ നിലക്ക് എടുത്താല്‍ മതിയെന്നും പിണറായി വ്യക്തമാക്കി.

കെ. സുധാകരന്‍റെ പരാമര്‍ശത്തെ സമൂഹം വിലയിരുത്തട്ടെ. ‘അയാളും ഇയാളും’ എന്ന് പറയുന്നതില്‍ മലബാറും തിരുവിതാംകൂറും തമ്മില്‍ വ്യത്യാസമുണ്ട്. തിരുവിതാംകൂറില്‍ അത് ബഹുമാനകുറവായി കാണും. എന്നാല്‍, മലബാറില്‍ അത് സാധാരണ സംസാരമാണെന്നും പിണറായി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് വേളയില്‍ ഇത്തരം പരാമര്‍ശം വന്നാല്‍ കേസ് എടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരമാവാം പൊലീസ് കേസെടുത്തത്. എന്തെങ്കിലും വിഷമം കൊണ്ടാവാം കെ. സുധാകരന്‍ ഇത്തരം പദപ്രയോഗങ്ങള്‍ നടത്തുന്നതെന്നും അതില്‍ തനിക്ക് ഒന്നും പറയാനില്ലെന്നും പിണറായി വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top