×

അതോടെ സദാചാര ആങ്ങിളമാര്‍ സടകുടഞ്ഞെണീറ്റു… അതിനെല്ലാം ആരതി മറുപടി

മാർച്ച് ഏഴിന് തൻ്റെ വൈകാരികാവസ്ഥ പങ്കു വച്ചുകൊണ്ട് എഴുതിയ കുറിപ്പിനൊപ്പം ആരതി നഗ്നമായ മാറിടം വായിച്ചുകൊണ്ടിരുന്ന പുസ്തകം കൊണ്ടു മറച്ച് ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തത്. ‘പിന്നെ ഫോട്ടോ കണ്ടു കണ്ണുരുട്ടണ്ട.

ഭയങ്കര ചൂട്’ എന്നായിരുന്നു ചിത്രത്തെപ്പറ്റിയുള്ള ആരതിയുടെ കമൻ്റ്.ആ ചിത്രം പ്രസിദ്ധീകരിച്ചതിനെ കുറിച്ച് ഉണ്ടായ വിരുദ്ധാഭിപ്രായങ്ങളും കഴിഞ്ഞ ദിവസം കോഴിക്കോട് ഫരൂഖ് കോളേജിലെ അധ്യാപകൻ ജൗഹർ നടത്തിയ സദാചാര കൗൺസിലിംഗും വിഷയമാക്കി മറ്റൊരു നഗ്ന മാറിട ചിത്രം പോസ്റ്റ് ചെയ്ത് ആരതി പ്രതിഷേധിച്ചു. ആ പോസ്റ്റിനു കീഴിലെ കമൻ്റ് ആയാണ് പങ്കാളി വിഷ്ണു മാറുതുറക്കൽ സമരചിത്രം പോസ്റ്റ് ചെയ്തത്.

ഇണയുടെ ചിത്രം ‘തെളിച്ചം പോരാത്തവർക്ക്’ എന്ന ക്യാപ്ഷനോടെയാണ് വിഷ്ണു ചിത്രം പോസ്റ്റ് ചെയ്തത്.മാര്‍ച്ച് ഏഴിന് ആരതിയിട്ട ഫോട്ടോ പ്രസിദ്ധീകരിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് കോഴിക്കോട് ഫറൂഖ് കോളജിലെ അധ്യാപകന്‍ ജൗഹര്‍ പെണ്‍കുട്ടികള്‍ക്ക് സദാചാരകൗണ്‍സിലിംഗ് നടത്തിയത് വിവാദമായത്.

തുടര്‍ന്ന് ത്‌ന്റെ നഗ്നമായ മാറിടത്തിന്റെ ഫോട്ടോ ഫെയിസ്ബുക്കിലിട്ട് ആരതി പ്രതിഷേധിച്ചു. അതോടെ സദാചാര ആങ്ങിളമാര്‍ സടകുടഞ്ഞെണീറ്റു… അതിനെല്ലാം ആരതി മറുപടി നല്‍കുന്നു.

ആദ്യമേ പറഞ്ഞു, സമരത്തിന് തുടക്കമിടാനല്ല, എന്റെ വ്യക്തിപരമായ പ്രതിഷേധം എന്റെ സര്‍ക്കിളില്‍ പ്രകടിപ്പിക്കാനായിരുന്നു അത്. അത് വാര്‍ത്തയായി എന്നുള്ളതാണ്, സ്വാഭാവികമായി നമ്മള്‍ കാണേണ്ട കാര്യത്തെ എന്തുമാത്രം പൊതുബോധം പിടിച്ചുകെട്ടിവച്ചിരിക്കുന്നു എന്നതിന് തെളിവ്. അതു ഒരു പ്രതിഷേധ ക്യാമ്പയിന്‍ ആയി മാറുന്നെങ്കില്‍, അതും ഒരു രീതി തന്നെയാണ്.

ചൂടെടുക്കുമ്പോള്‍ ഷര്‍ട്ടിന്റെ രണ്ടു മൂന്നു ബട്ടന്‍സ് അഴിച്ചിടാന്‍ പറ്റുന്നതും, ബ്രാ സ്ട്രാപ്പ് പുറത്തു കാണുന്നുണ്ടോ എന്നു ടെന്‍ഷനടിക്കാതിരിക്കാന്‍ പറ്റുന്നതും, സാരി മാറിക്കിടക്കുകയാണോ എന്നു സദാ ശ്രദ്ധിക്കേണ്ടി വരാത്തതും ,താഴെ വീണ ഒരു സാധനം കുനിഞ്ഞെടുക്കും മുന്‍പ് ചുറ്റും പേടിച്ചു നോക്കേണ്ടി വരാത്തതും,

ഷാള്‍ ധരിക്കാതെ പുറത്തിറങ്ങിയാല്‍ അപമാനിക്കുന്ന നോട്ടങ്ങള്‍ സഹിക്കേണ്ടി വരാത്തതും ഒക്കെയായ ഒരു ലോകം പെണ്ണിന്റെ കോന്‍ണ്‍ഫിഡന്‍സും സ്വാതന്ത്ര്യവും എന്തുമാത്രം വര്‍ദ്ധിപ്പിക്കുമെന്നു ആലോചിച്ചു നോക്കൂ! പുരുഷന്മാര്‍ക്ക് സ്വാഭാവികമായി ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം സ്ത്രീകള്‍ ചെയ്യുമ്പോള്‍ ഇങ്ങനെ ഒരു ചോദ്യം വരുന്നതല്ലേ അസ്വഭാവികം.

ഗേ പുരുഷന്മാര്‍ സമൂഹത്തില്‍ കുറേയൊക്കെ ഉണ്ട്. അവര്‍ക്ക് ആകര്‍ഷണം ഉണ്ടാകുമെന്ന പേടി മറ്റു പുരുഷന്മാരെ ഇഷ്ടമുള്ള വസ്ത്രധാരണത്തില്‍ നിന്നു പുറകോട്ട് വലിക്കുന്നുണ്ടോ?

കേരളീയസമൂഹം ഇത്തരമൊരു സമരം നേരിടാനുള്ള പക്വത നേടിയോ? എനിക്കുറപ്പില്ല. പക്ഷെ ഒന്നറിയാം. ഒരുപാട് പേര്‍ ആഗ്രഹിക്കുന്ന, പക്ഷെ സാഹചര്യവശാല്‍ മുന്നിട്ടിറങ്ങാന്‍ കഴിയാതിരുന്ന ഒരു കാര്യമാണിത്.

മേല്‍വസ്ത്രമിടാന്‍ തോന്നുമ്പോള്‍ ഇടാനും അസൗകര്യം തോന്നുമ്പോള്‍ അഴിച്ചുവയ്ക്കാനും ആരെയും പേടിക്കേണ്ടി വരാത്ത ഒരു സമൂഹമായി മാറാനാണ് ആഹ്വാനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top