×

തൃശൂര്‍ പൂരത്തിന് ആശങ്ക വേണ്ടെന്ന് ആവര്‍ത്തിച്ച്‌ മന്ത്രി കെ രാജൻ ; ഒരു തർക്കവും ഇനിയില്ല.

തൃശൂർ: ത‍ൃശൂർ പൂരത്തിന് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിസന്ധിയില്‍ പ്രതികരിച്ച്‌ മന്ത്രി കെ രാജൻ.

പൂരപ്രേമികളും ആനയുടമകളും പ്രതിഷേധവുമായി രംഗത്ത് വരുമ്ബോഴും തൃശൂർ പൂരം നടത്തിപ്പിന് ഒരു ആശങ്കയും നിലനില്‍ക്കുന്നില്ലെന്ന് ആവർത്തിക്കുകയാണ് മന്ത്രി. പൂര പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രിയുടെ വിശദീകരണം.

ഒരു തർക്കവും ഇനിയില്ല. ആവശ്യമായ സൗകര്യങ്ങളൊരുക്കും. പൂരപ്രേമികളും സംഘാടകരുമായി സംസാരിച്ച്‌ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടോയെന്ന് അന്വേഷിക്കും. ഇന്നലെ പുറപ്പെടുവിച്ച സർക്കുലറില്‍ പരാമർശിച്ചിട്ടുള്ള റീ വെരിഫിക്കേഷൻ നടപടി എടുത്തുമാറ്റാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ദേവസ്വവുമായി കൂടിയാലോചിക്കും. കോടതിയുടെ ചില തെറ്റിദ്ധാരണകളൊക്കെയുണ്ടാകും. അത് പിന്നീട് പരിശോധിക്കും- കെ രാജൻ പറഞ്ഞു.

ആന എഴുന്നള്ളിപ്പില്‍ കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് സർക്കുലർ പുറപ്പെടുവിച്ചത്. ആനകളെ നിയന്ത്രിക്കാൻ വനംവകുപ്പിന്റെ എട്ട് ആർആർടി സംഘം വേണമെന്നതാണ് ഉത്തരവ്. വനംവകുപ്പ് ഡോക്ടർമാരും ആനകളെ പരിശോധിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നിബന്ധനകള്‍ അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി ദേവസ്വങ്ങളും ആനയുടമകളും രംഗത്തെത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top