×

കാശീമിരി പത്രപ്രവര്‍ത്തകനെ കൊന്നത്‌ ലഷ്‌കര്‍ ഇ തൊയിബ

പ്രമുഖ മാധ്യമപ്രവര്‍ത്തകനും റൈസിംഗ് കശ്മീര്‍ ദിനപത്രത്തിന്റെ എഡിറ്ററുമായ ഷുജാഅത്ത് ബുഖാരിയെ വധിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതായി കശ്മീര്‍ പൊലീസ്. പ്രതികളില്‍ രണ്ടു പേര്‍ ദക്ഷിണ കശ്മീരില്‍ നിന്നുള്ള സായുധ സമരക്കാരെന്നും മൂന്നാമത്തെയാള്‍ നവീദ് ജാട്ട് എന്ന പാകിസ്ഥാന്‍ പൗരനുമാണെന്ന് പൊലീസ് വ്യക്തമാക്കി.

ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്ബ അംഗമാണ് പിടിയിലായ നവീന്‍ ജാട്ടെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരിയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടയാളാണ് നവീദ് ജാട്ടെന്നും പൊലീസ് വ്യക്തമാക്കി.

ബുഖാരിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ പാകിസ്ഥാന്‍ ബ്ലോഗറെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്രീനഗറില്‍ നിന്നുള്ള ഇയാള്‍ പാകിസ്ഥാനിലാണ് ഇപ്പോഴുള്ളതെന്ന് പൊലീസ് പറഞ്ഞു.

ഈദുല്‍ ഫിത്തറിന് തലേ ദിവസം, ജൂണ്‍ 14നാണ് റൈസിംഗ് കശ്മീര്‍ ഓഫീസിന് മുന്നില്‍ വെച്ച് ഷുജാഅത്ത് ബുഖാരി ഭീകര സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. കശ്മീര്‍ താഴ്വരയില്‍ സമാധാനം പുലരുന്നതിന് ബുഖാരി ശ്രമം നടത്തിയതാണ് പാകിസ്ഥാനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞിരുന്നു. റംസാന്‍ ആഘോഷങ്ങളുടെ ഭാഗമായി ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ പ്രഖ്യാപിച്ച കേന്ദ്ര നടപടിക്ക് പിന്തുണ നല്‍കിയതും പ്രകോപനത്തിന് കാരണമാവുകയായിരുന്നു.

കശ്മീരിലെ വിഘടനവാദികളും ജമാഅത്ത് ഇ ഇസ്‌ലാമി നേതാക്കളും ബുഖാരിയുടെ ശ്രമങ്ങളെ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് ഭീകര സംഘടനകളുടെ സഹായത്തോടെ ബുഖാരിയെ വധിച്ചത്. ബൈക്കിലെത്തിയ അക്രമി സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടിരുന്നെങ്കിലും മുഖം മറച്ചതിനാല്‍ വ്യക്തമായിരുന്നില്ല. കൊലയ്ക്ക് പിന്നില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഭീകര സംഘടനയാണെന്ന് നേരത്തെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top