തൊഴിലുറപ്പ് വേതനം 400 രൂപയും 150 ദിവസം തൊഴിലും ആക്കണം; ഷാഫി പറമ്പില്‍ ; അഭിനന്ദിച്ച് സ്പീക്കര്‍ ഓം ബിര്‍ല
തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 400 രൂപയാക്കണമെന്നും ഒരു വര്‍ഷം ചുരുങ്ങിയത് 150 ദിവസം ജോലി നല്‍കണമെന്നും ഭേദഗതി ചെയ്യുന്ന സ്വകാര്യ ബില്ലാണ് സഭയുടെ പരിഗണനയ്ക്ക് വെച്ചത്.
എല്ലാം എംപിമാരും ഇത് മാതൃകയാക്കണമെന്ന് സന്തോഷത്തോടെ സ്പീക്കര്‍ സഭയോട് പറഞ്ഞു. ചില എംപിമാര്‍ എത്ര പ്രേരിപ്പിച്ചാലും വാ പോലും തുറക്കാത്ത പശ്ചാത്തലത്തിലാണ് സ്പീക്കര്‍ ഷാഫിയെ അഭിനന്ദിച്ചത്. കഴിഞ്ഞ ലോക്‌സഭയില്‍ ഒരുവട്ടം പോലും സഭയില്‍ ശബ്ദം ഉയര്‍ത്താത്ത എംപിമാരുടെ പട്ടിക പുറത്തുവന്നിരുന്നു.
ന്യൂഡല്‍ഹി: മികച്ച പാര്‍ലമെന്റേറിയനാവുക എളുപ്പമല്ല. നല്ല ഗൃഹപാഠവും ഏകോപന മികവും കാര്യക്ഷമതയും വേണം. താന്‍ ഒരു മികച്ച പാര്‍ലമെന്റേറിയന്‍ ആകുമെന്ന് ഉറച്ച മനസ്സോടെയാണ് വടകര എം പി ഷാഫി പറമ്ബില്‍ ഡല്‍ഹിക്ക് വണ്ടി കയറിയത്.
ആദ്യമായി എംപിയായ ഷാഫി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട സ്വകാര്യ ബില്‍ അവതരിപ്പിച്ച് സ്പീക്കര്‍ ഓം ബിര്‍ളയുടെ അഭിനന്ദനം നേടി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്