സീനിയര്‍ സൂപ്രണ്ടിന്റെ പിടിവാശി ; അര്‍ഹര്‍ക്ക് സ്ഥലം മാറ്റവും സ്ഥാന കയറ്റവും കിട്ടുന്നില്ലെന്ന് പരാതി

തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിലെ എക്സ്റ്റാബിളിഷ്‌മെന്റ് വിഭാഗത്തിലെ സീനിയര്‍ സൂപ്രണ്ടും ഇ.ഷാനവാസിന്, കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്ന് വകുപ്പ് ഡയറക്ടര്‍ ഡി. ധര്‍മ്മലശ്രീ ഫയലില്‍ കുറിച്ചതായി രേഖകള്‍ പറയുന്നു.
വിവരവകാശ പ്രവര്‍ത്തകന്‍ കാഞ്ഞിരവേലി തമ്പാന് പട്ടികജാതി വികസന വകുപ്പ് ആസ്ഥാനത്ത് നിന്ന് ലഭിച്ച വിവരവകാശ മറുപടിയിലാണ് ഈ കുറിപ്പ് ഉള്ളത്.
2017 ല്‍ സര്‍ക്കാര്‍ എല്ലാ വകുപ്പുകളിലും പൊതുസ്ഥലം മാറ്റം ഓണ്‍ലൈനില്‍ മതിയെന്ന് ഉത്തരവ് ഇറക്കിയിരുന്നുവെങ്കിലും 2025 ലും പട്ടികജാതി വികസന വകുപ്പില്‍ അത് നടപ്പായിട്ടില്ല തദേശ്വസ്വയം ഭരണം റവന്യൂ, ട്രഷറി, പഞ്ചായത്ത്, എന്നിങ്ങനെ വലിയ വകുപ്പുകളില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം യാഥാര്‍ത്ഥ്യമായെങ്കിലും, പട്ടികജാതി വികസന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റ സോഫ്‌ററ് വെയറായ സ്പാര്‍ക്കിന്റെ നോഡല്‍ ഓഫീസറായ ഇ. ഷാനവാസിന്റെ താല്‍പ്പര്യ കുറവാണ് വകുപ്പില്‍ അത് യഥാര്‍ത്ഥമാവാത്തതിന്റെ കാരണം.
കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാന്‍ ഡയറക്ടര്‍ ഫയലില്‍ കുറിപ്പ് എഴുതിയിട്ട് മാസം മൂന്ന് കഴിഞ്ഞെങ്കിലും തന്റെ സ്വാധീനം ഉപയോഗിച്ച് ഷാനവാസ് അച്ചടക്കനടപടി തടഞ്ഞിരിക്കുകയാണ്.
ഓണ്‍ലൈന്‍ പൊതു സ്ഥലംമാറ്റം യാഥാര്‍ത്ഥ്യമായാല്‍ ജീവനക്കാരുടെ മേല്‍ ഉള്ള സംഘടനകളുടെയും തന്റെയും സ്വാധീനം നഷ്ട്ടപ്പെടും എന്ന ആശങ്കയാണ് ഷാനവാസിന്.
ഒറ്റപ്പാലം പട്ടികജാതി വികസന ഓഫീസര്‍ അഡ്മിനിസ്ട്രറ്റിവ് ട്ര ബൂണലില്‍ പോയി വകുപ്പില്‍ ഓണ്‍ലൈനായി പൊതു സ്ഥലം മാറ്റം നടത്തണമെന്ന് ഉത്തരവ് വാങ്ങി വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ഷാനവാസ് ഉദാസീന നടപടികള്‍ തുടരുകയാണ്. ഷാനവാസ് മൂലം വകുപ്പിലെ ജീവനക്കാര്‍ക്ക് അര്‍ഹിച്ച സ്ഥലംമാറ്റവും സ്ഥാനകയറ്റവും ലഭിക്കാത്ത സാഹചര്യമാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്