പൂര്‍വ്വ വിദ്യാര്‍ത്ഥി സ്‌കൂളിലെത്തി എയര്‍ ഗണ്ണില്‍ വെടി ഉതിര്‍ത്തു ; സ്‌കൂള്‍ ജീവനക്കാര്‍ കീഴ്‌പ്പെടുത്തി
തൃശ്ശൂര്‍: തൃശ്ശൂരിലെ വിവേകോദയം സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി വെടിവച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ആദ്യം സ്റ്റാഫ് മുറികളില്‍ എത്തി അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയതിന് ശേഷം പ്ലസ് ടു ക്ലാസുകളില്‍ കയറി വെടിവയ്ക്കുകയായിരുന്നു. ഇയാള്‍ രണ്ട് കൊല്ലം മുമ്ബാണ് സ്‌കൂളില്‍ പഠിച്ചത്. അന്ന് മുതല്‍ തന്നെ പ്രശ്‌നക്കാരനായിരുന്നെന്ന് അദ്ധ്യാപകര്‍ പറയുന്നു.
പഠിക്കുന്ന സമയത്ത് അദ്ധ്യാപകരെ അസഭ്യം പറഞ്ഞത് അടക്കമുള്ള സംഭവമുണ്ടായിട്ടുണ്ട്. തുടര്‍ന്ന് പരീക്ഷ പോലും എഴുതാതെ പഠനം അവസാനിപ്പിച്ച് ഇയാള്‍ സ്‌കൂള്‍ വിട്ടതായും അദ്ധ്യാപകര്‍ വ്യക്തമാക്കുന്നു.
അദ്ധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ ഇയാള്‍ ക്ലാസില്‍ കയറി വാതിലടച്ചു. എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോള്‍ സ്‌കൂളില്‍ പഠിച്ചിരുന്ന മറ്റൊരു അദ്ധ്യാപകനെ ഇയാള്‍ അന്വേഷിച്ചു. ആ അദ്ധ്യാപകൻ ഏത് ക്ലാസിലാണെന്ന് ചോദിക്കുകയും ചെയ്തു.
സംഭവം പ്രാങ്കാണെന്ന് തെറ്റിദ്ധരിച്ച വിദ്യാര്‍ത്ഥികള്‍ ഈ സമയത്ത് ചിരിച്ചു. ഇതിന് പിന്നാലെയാണ് ഇയാള്‍ തോക്ക് എടുത്ത് മുകളിലേക്ക് വെടിയുതിര്‍ത്തെന്നാണ് അദ്ധ്യാപിക പറയുന്നത്. സംഭവത്തിന് ശേഷം കുട്ടികള്‍ എല്ലാവരും ഭയന്ന അവസ്ഥയിലായിരുന്നു. ഇയാള്‍ ഈ ക്ലാസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം മറ്റ് ക്ലാസുകളിലും കയറി വെടിവച്ചിട്ടുണ്ട്.
പൂര്‍വ വിദ്യാര്‍ത്ഥിയായ ജഗൻ ആണ് മൂന്ന് തവണ വെടിയുതിര്‍ത്തത്. മുളയം സ്വദേശിയായ ജഗനെ സ്കൂള്‍ ജീവനക്കാര്‍ കീഴ്‌പ്പെടുത്തി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് ലഭിക്കുന്ന വിവരം
. എയര്‍ഗണ്‍ ആണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് വിവരം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്