സരിന്‍ മിടുക്കനായ സ്ഥാനാര്‍ഥി; കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നെങ്കില്‍ ഒറ്റപ്പാലത്ത് വീണ്ടും നിര്‍ത്തിയേനെ; സിപിഎം സരിനെ കൈവിടുമെന്നും കെ മുരളീധരന്‍
പാലക്കാട്: പത്മജ കോണ്‍ഗ്രസ് വിട്ടുപോയില്ലായിരുന്നെങ്കില്‍ താന്‍ ജയിച്ചേനെ എന്ന് കെ. മുരളീധരന്‍. അമ്മയെ അധിക്ഷേപിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി കെ.
മുരളീധരന്‍ വോട്ടുപിടിക്കുകയാണെന്ന് പത്മജ വേണുഗോപാല്‍ ആക്ഷേപിച്ചിരുന്നു. അതിനു മറുപടിയായാണ് മുരളീധരന്‍ പ്രതികരിച്ചത്.
‘പാര്‍ട്ടിയില്‍ നിന്ന് പോകുന്നതിന് മുമ്ബ് തൃശ്ശൂരില്‍ പേര് കേള്‍ക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചിരുന്നു. അപ്പോള്‍ ഞാനതിന് മറുപടി പറഞ്ഞത് ഞാനിപ്പോള്‍ വടകര എം.പിയാണ് അവിടെ നിന്ന് മാറേണ്ട സാഹചര്യമില്ലെന്നാണ്. അവര്‍ പോയപ്പോഴാണോല്ലോ മാറേണ്ടി വന്നത്. അവര്‍ പോയില്ലായിരുന്നെങ്കില്‍ ഞാന്‍ വടകരയില്‍ തന്നെ നിന്നേനെ, എം.പിയായേനെ. അവര്‍ക്കും പാര്‍ട്ടിയില്‍ ഒരു അഡ്രസ് ഉണ്ടായേനെ. ഇപ്പോള്‍ എന്തായി പോയിട്ട് വല്ല മെച്ചമുണ്ടായോ, മുരളീധരന്‍ പറഞ്ഞു.
എ.കെ.ബാലന്റെ പരാമര്‍ശത്തിനു അദ്ദേഹം മറുപടി പറഞ്ഞു. ‘അഖിലേന്ത്യാ തലത്തില്‍ ഒന്നിച്ചാണല്ലോ അതായിരിക്കും ഉദ്ദേശിച്ചത്. ഡല്‍ഹിയിലെ കളി വേറെയാണ്. അവിടെ ഇരട്ടക്കൊമ്ബനെ നേരിടാന്‍ എല്ലാവരും വേണ്ടെ. ആ നയം തന്നെയാണ് എനിക്കുമുള്ളത്. അതു തന്നെയാണ് പാര്‍ട്ടിയുടെയും രാഹുല്‍ ഗാന്ധിയുടെയും നയം. കേരളത്തിന് പുറത്തുള്ള നിലപാട് വേറെയാണ്. ബിജെപി എല്ലായിടത്തും പൊതുശത്രുവാണ്’.
‘പെട്ടിയില്‍ പണമുണ്ടെങ്കില്‍ അത് കണ്ടുപിടിക്കേണ്ടതാരാ. റെയ്ഡിന് മുമ്ബ് സ്‌ക്വാഡിനെ അറിയിക്കാഞ്ഞതെന്താ. സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുമ്ബോള്‍ പുതിയ സ്ഥാനാര്‍ഥികള്‍ വരുമ്ബോള്‍ തര്‍ക്കം സ്വഭാവികമാണ്. സ്ഥാനാര്‍ഥി ഫീല്‍ഡിലിറങ്ങിയാല്‍ പിന്നെ തര്‍ക്കങ്ങള്‍ക്ക് പ്രസക്തിയില്ല. എല്ലാവരും മിടുക്കന്മാരാണല്ലോ. മിടുക്കില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ നിക്കുമോ. സരിനും മിടുക്കനായ സ്ഥാനാര്‍ഥിയാണ്. സരിന്‍ കോണ്‍ഗ്രസിലുണ്ടായിരുന്നെങ്കില്‍ ഒറ്റപ്പാലത്ത് വീണ്ടും നിര്‍ത്തിയേനെ. അപ്പോഴേക്കും അദ്ദേഹത്തിന് ചില പിഴവ് സംഭവിച്ചു. കൈവിട്ടുപോയതിനെ കുറിച്ച് ഇനി പറയേണ്ട കാര്യമില്ല.’ മുരളീധരന്‍ പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവിടെ ശ്രീകണ്ഠനാണ് ഭൂരിപക്ഷം കിട്ടിയത്. സരിന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ മുഖ്യകാരണം ന്യൂനപക്ഷ വോട്ടുകള്‍ സിപിഎമ്മിലേക്കു പോയതാണ്. ആ വോട്ടുകളൊക്കെ ഇന്നു തിരിച്ചു വരികയാണ്. അദ്ദേഹം കോണ്‍ഗ്രസില്‍ തന്നെ നിന്നിരുന്നെങ്കില്‍ എംഎല്‍എ ആകാന്‍ കഴിയുമായിരുന്നു. സരിനെ സിപിഎം കൈവിടും എന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോള്‍ രാഷ്ട്രീയ ഭാവി ഇല്ലാതായി.
തന്റെ തട്ടകം തിരുവനന്തപുരമായിരിക്കും. വട്ടിയൂര്‍ക്കാവുമായുള്ളത് കുടുംബ ബന്ധമാണെന്നും മുരളീധരന്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്