തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ചൊവ്വാഴ്ച 12 മണിക്ക് രാജിവയ്ക്കും. ; ഒന്നും മൂന്നും പ്രതികള്‍ ജയിലിലാതും സനിഷിന് വിനയായി
നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ചൊവ്വാഴ്ച രാജിവയ്ക്കും. കുമ്പംകല്ല് ബിടിഎം എൽപി
സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് അസിസ്റ്റൻ്റ് എൻജിനിയർ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ സ്കൂൾ അധികൃതർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് പൊലീസ് ചെയർമാനെ രണ്ടാം പ്രതി ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
ഒന്നും മൂന്നും പ്രതികള്‍ ജയിലിലാതും സനിഷിന് വിനയായി മാറുകയായിരുന്നു.
രണ്ടാം പ്രതിസ്ഥാനം എന്നത് മൂന്നാമതായിരുന്നുവെങ്കില്‍ രാജി വച്ചില്ലെങ്കിലും കുഴപ്പമില്ലായിരുന്നുവെന്ന നിലപാടാണ് സിപിഎം നേതൃത്വും കൈക്കൊണ്ടത്. എന്നാല്‍ യാദൃശ്ഛികമായി ഒന്നും മൂന്നും പ്രതികള്‍ ജയിലിലായതാണ് തിടുക്കത്തില്‍ ഒരു തീരുമാനത്തിന് സിപിഎം നേതാക്കള്‍ തയ്യാറായത്
ഈ സാഹചര്യത്തിൽ തിങ്കളാഴ്ച ചേർന്ന സിപിഐ എം മുനിസിപ്പൽ പാർലമെൻ്ററി പാർട്ടി യോഗത്തിൽ ചെയർമാൻ സനീഷ് ജോർജ് രാജി സന്നദ്ധത അറിയിക്കുകയായിരുന്നു.
അന്വേഷണ വിധേയമായി താൽക്കാലികമായി മാറിനിൽക്കണമെന്നായിരുന്നു പാർട്ടി തീരുമാനവും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്