എൽ ഡി എഫിനു തൊടുപുഴ നഗരസഭയിൽ അട്ടിമറി ജയം.വിശദ വിവരങ്ങള്‍ ഇങ്ങനെ … സി പി എംന്റെ സബീന ബിഞ്ചു ചെയർപേഴ്സണായി
തൊടുപുഴ- മുസ്‌ലിം ലീഗ് പിന്തുണയോടെ എൽ ഡി എഫിനു തൊടുപുഴ നഗരസഭയിൽ അട്ടിമറി ജയം. സി പി എംന്റെ സബീന ബിഞ്ചു ചെയർപേഴ്സണായി. മുസ്‌ലിം ലീഗും കോൺഗ്രസ്സും
സ്ഥാനാർഥികളെ നിർത്തിയതാണ് ഭൂരിപക്ഷമുണ്ടായിട്ടും യു ഡി എഫിനു തിരിച്ചടിയായത്.
ഹാജരായ 32 പേരിൽ സബീനയ്ക്ക് ലീഗിന്റെ അഞ്ച് കൗൺസില ർമാരുടേതടക്കം 14 വോട്ടുകൾ ലഭിച്ചു
. 10 എൽ ഡി എഫ് കൺസില മാരിൽ മെർളി രാജു കോൺഗ്രസ് സ്ഥാനാർഥി കെ ദീപക്കിനെ പിന്തുണച്ചു.
കൂടാതെ ദീപക്കിന് 6 കോൺഗ്രസ് കൗൺസിലർമാരും കേരള കോൺഗ്രസ് ജെ യിലെ ജോസഫ് ജോണും മുൻ ചെയർമാൻ സനീഷ് ജോർജും മുസ്‌ലിം ലീഗ് സ്വതന്ത്രൻ ജോർജ് ജോണും വോട്ട് ചെയ്തു.
രണ്ടാം റൗണ്ടിൽ പുറത്തായ 8 അംഗങ്ങളുള്ള ബിജെപി അവസാന റൗണ്ടിൽ വിട്ടുനിന്നു. ഇടുക്കി സബ് കളക്ടർ അരുൺ എസ് നായർ വരണാധികാരിയായിരുന്നു. കൗൺസിൽ നടക്കവേ നഗരസഭ കാര്യാലയത്തിന് മുന്നിൽ കോൺഗ്രസ് – ലീഗ് സംഘർഷമുണ്ടായി. വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിരുന്നു.
കൂറുമാറിയ മെർളി രാജുവിനെ പോലീസ് കാവലിൽ പുറത്ത് എത്തിച്ചു. സിപിഎം കൺസിലർ ആർ ഹരി രോഗബാധിതനായതിനാൽ പങ്കെടുത്തില്ല. സിപിഐയുടെ ജോസ് മഠത്തിൽ വിട്ടുനിന്നതിന്റെ കാരണം വ്യക്തമല്ല.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്