ന്യൂഡല്‍ഹി: ജോലിയിലും, വിദ്യാഭ്യാസത്തിലും എസ്.സി./എസ്.ടിക്കാരിലെ അതിപിന്നാക്കക്കാർക്കായി ഉപസംവരണം നല്‍കുന്നത് ശരിവച്ച് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബേല എം ത്രിവേദി ഭിന്ന വിധി എഴുതി.
ഉപസംവരണം ശരിവച്ച ഭരണഘടനാ ബെഞ്ച് എന്നാല്‍ സംവരണത്തിനായി മാറ്റി വച്ചിട്ടുള്ള മുഴുവൻ സീറ്റുകളും അതി പിന്നാക്കക്കാർക്കായി നീക്കി വയ്ക്കരുതെന്ന് നിർദേശിച്ചു.
അതി പിന്നാക്കക്കാർക്കായി ഉപസംവരണം ഏർപെടുത്തുന്നത് കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
2004 ലെ ഇ.വി. ചിന്നയ്യ കേസിലെ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി റദ്ദാക്കി കൊണ്ടാണ് ഏഴംഗ ഭരണഘടന ബെഞ്ചിന്റെ സുപ്രധാന വിധി. എസ്.സി./എസ്.ടിക്കാരിലെ അതി പിന്നാക്കക്കാർക്കായി ഉപസംവരണം നല്‍കുന്നത് ഭരണഘടനയുടെ 14, 341 (2) എന്നീ അനുച്ഛേദങ്ങളുടെ ലംഘനമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ വിധിയില്‍ വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്