കിലോയ്ക്ക് 40 രൂപ കൂടി, കേരളത്തില്‍ വില 206; റബറിന് നല്ലകാലം,
കോട്ടയം: രാജ്യാന്തര വിപണിയിലേക്കാള്‍ റബറിന്റെ ആഭ്യന്തര വില കിലോയ്ക്ക് 40 രൂപ കൂടിയതോടെ ടയര്‍ വ്യവസായികള്‍ ഇറക്കുമതി ആവശ്യം ശക്തമാക്കി.
വാങ്ങല്‍ താത്പര്യം ഗണ്യമായി കൂടിയതോടെ ഷീറ്റ് ലഭ്യത കുറഞ്ഞതിനാല്‍ കിലോക്ക് 206 രൂപ വരെ നല്‍കി റബര്‍ വാങ്ങാന്‍ കമ്ബനികള്‍ നിര്‍ബന്ധിതരായി. കപ്പല്‍, കണ്ടെയ്നര്‍ എന്നിവയുടെ ക്ഷാമം മൂലം ഇറക്കുമതി കരാര്‍ ഉറപ്പിച്ച കമ്ബനികള്‍ക്ക് ചരക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
ബാങ്കോക്കില്‍ 167 രൂപയാണ് വില. കേരളത്തില്‍ റബര്‍ ബോര്‍ഡ് വില 206ല്‍ എത്തിയെങ്കിലും മഴ ശക്തമായതോടെ ടാപ്പിംഗ് നിലച്ചതിനാല്‍ വിപണിയില്‍ വിട്ടുനിന്ന് വില കുറയ്ക്കാനുള്ള തന്ത്രങ്ങള്‍ പാളി. വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്താരാഷ്ട്ര, ആഭ്യന്തര വിലകളിലെ അന്തരം 40 രൂപയിലെത്തുന്നത്.
റബര്‍ വില 200 കടന്നതോടെ സബ്‌സിഡി ഇനത്തില്‍ കോടികളുടെ ലാഭമാണ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത്.റബറിന് 180 രൂപയാണ് തറവില നിശ്ചയിച്ചിട്ടുള്ളത്. വില കൂടിയതോടെ തറവില 210-220 രൂപയാക്കണമെന്ന ആവശ്യം കര്‍ഷക സംഘടനകള്‍ ശക്തമാക്കിയിട്ടുണ്ട്.
കുരുമുളക് വില കുറയുന്നു
ആഗോളതലത്തില്‍ കുരുമുളക് ക്ഷാമം ശക്തമായതിനാല്‍ സ്റ്റോക്കുള്ള ചരക്ക് വില്‍ക്കാന്‍ കര്‍ഷകര്‍ താത്പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ ആഗോള തലത്തില്‍ ഡിമാന്‍ഡ് കുറഞ്ഞതോടെ വില ഇടിഞ്ഞു. മഴ മൂലം ഉത്തരേന്ത്യയിലും ഡിമാന്‍ഡ് കുറവാണ്. മസാല കമ്ബനികള്‍ വാങ്ങുന്ന തോത് കുറച്ചതും വിനയായി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്