മുടിവെട്ടാനുള്ള രണ്ട് കസേരകള്‍, ഇന്‍വെര്‍ട്ടര്‍ സെറ്റ്; ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ താടി ട്രിം ചെയ്ത് കൊടുത്ത ബാര്‍ബര്‍ക്ക് രാഹുലിന്റെ സമ്മാനം
റായ്ബറേലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തന്റെ താടി ട്രിം ചെയ്തു നല്‍കിയ ബാര്‍ബര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ സമ്മാനം എത്തി.
പ്രചരണം കഴിഞ്ഞ് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് രാഹുലിന്റെ സമ്മാനം അപ്രതീക്ഷിതമായി ഇയാളെ തേടി എത്തിയത്.
ലാല്‍ഗഞ്ചില്‍ ബാര്‍ബര്‍ ആയ രാഹുലിനെ തേടിയാണ് സമ്മാനങ്ങള്‍ എത്തിയത്. തന്റെ കടയിലേക്ക് എത്തിയ ഷാംപൂ ചെയര്‍, മുടിവെട്ടാനുള്ള രണ്ട് കസേരകള്‍, ഇന്‍വെര്‍ട്ടര്‍ സെറ്റ് എന്നിവ കണ്ട് മിഥുന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. ഒന്നും മനസ്സിലാകാതെ നിന്ന രാഹുലിനോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആണ് കാര്യങ്ങള്‍ പറഞ്ഞ് കൊടുത്തത്.
തന്റെ കൊച്ചുകടയിലേക്ക് എത്തിയ സാധനങ്ങളെല്ലാം രാഹുല്‍ ഗാന്ധിയാണ് കൊടുത്തയച്ചത് എന്ന് ഇപ്പോഴും രാഹുലിന് വിശ്വസിക്കാനായിട്ടില്ല. വലിയ സന്തോഷത്തിലാണ് ഈ ചെറുപ്പക്കാരന്‍.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മെയ് 13 ന് ലാല്‍ഗഞ്ചില്‍ ഒരു പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിനെത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധി മിഥുന്റെ ബാര്‍ബര്‍ ഷോപ്പിലെത്തിയത്. താടി ട്രിം ചെയ്യണമെന്നായിരുന്നു ആവശ്യം. എല്ലാം ചെയ്ത ശേഷം ഏറെ നേരം യുവാവുമായി കുശലാന്വേഷണം നടത്താനും രാഹുല്‍ അന്ന് മറന്നില്ല. നിങ്ങളുടെ മുടി ആരാണ് വെട്ടുന്നതെന്നും ചിലവുകളും വാടകയും അടക്കം ചോദിച്ചു മനസിലാക്കുകയും ചെയ്തിരുന്നു.
ഇരുവരും തമ്മിലുള്ള സംഭാഷണം അന്ന് സാമൂഹിക മാധ്യമങ്ങള്‍ കീഴടക്കിയിരുന്നു. രാഹുലിന്റെ വരവോടെ സെലിബ്രിറ്റി ഷോപ്പായി മാറിയ സലൂണില്‍ കൂടുതല്‍ കസ്റ്റമേഴ്‌സ് എത്തി തുടങ്ങിയത് മിഥുനും ഗുണകരമായി. ഇതിന് പിന്നാലെയാണ് മൂന്ന് മാസങ്ങള്‍ക്കിപ്പുറം അപ്രതീക്ഷിത സമ്മാനങ്ങളുമായി മിഥുനെ വീണ്ടും രാഹുല്‍ ഗാന്ധി ഞെട്ടിച്ചത്.
വിവിധ ജനവിഭാഗങ്ങളിലുള്ളവരെ സന്ദര്‍ശിച്ച് അവരുടെ പ്രവര്‍ത്തനങ്ങളും ആവശ്യങ്ങളും ചോദിച്ചു മനസിലാക്കി അവര്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കുന്ന രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അഭിമാനവും പ്രചോദനവും നല്‍കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് അന്‍ഷു അവസ്തി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്