×

പിണറായി വിജയനും പാര്‍ട്ടിക്കുമെതിരെ രംഗത്ത് വന്ന പിവി അന്‍വര്‍ എംഎല്‍എയെ നേരിടാന്‍ തയ്യാറായി സിപിഎം.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിക്കുമെതിരെ രംഗത്ത് വന്ന പിവി അന്‍വര്‍ എംഎല്‍എയെ നേരിടാന്‍ തയ്യാറായി സിപിഎം.

അന്‍വറിന്റെ ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇടതുപക്ഷ എംഎല്‍എ എന്ന പരിഗണന ഇനിയില്ലെന്ന നിലപാടാണ് സിപിഎമ്മിന്. നേരത്തെ മുന്നണി കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ശത്രുക്കളെ സഹായിക്കുന്ന, അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് അന്‍വറിന്റെ നിലപാടുകളെന്നാണ് കണ്‍വീനര്‍ പറഞ്ഞത്.

അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പാര്‍ട്ടി നേരിട്ട് മറുപടി നല്‍കുമെന്നാണ് ടി.പി രാമകൃഷ്ണന്‍ പറഞ്ഞത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുപ്പിക്കില്ല. അന്‍വറുമായി ഇനി ഒത്തുപോകാനാകില്ലെന്നും സിപിഎം തീരുമാനിച്ച്‌ കഴിഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ വലിയ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. പാര്‍ട്ടിയുടെ പിന്തുണയോടെ എംഎല്‍എ ആയ ശേഷം പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നാണ് സിപിഎം വിലയിരുത്തല്‍.

അതേസമയം, അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചില്ല. ആലുവയില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുട അടുത്തേക്ക് പോലും എത്താന്‍ കഴിഞ്ഞില്ല. പൊലീസുകാരുടെ വന്‍ സന്നാഹം മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്തുന്നതില്‍ നിന്ന് സുരക്ഷാ വലയം തീര്‍ത്തിരുന്നു. എന്നാല്‍ പാര്‍ട്ടി പറഞ്ഞാലും എംഎല്‍എ സ്ഥാനം രാതിവയ്ക്കില്ലെന്ന നിലപാടിലാണ് അന്‍വര്‍. തനിക്ക് സ്ഥാനം നല്‍കിയത് ജനങ്ങളാണെന്നും അത് ഉപേക്ഷിക്കാന്‍ സിപിഎം പറഞ്ഞാലും അനുസരിക്കില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ തുറന്ന്പറഞ്ഞിരുന്നു.

മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, എഡിജിപി എംആര്‍ അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പിവി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. പിതാവിന്റെ സ്ഥാനത്ത് കണ്ടിരുന്ന പിണറായി തന്നെ ചതിച്ചുവെന്നും നൂറില്‍ നിന്ന് ഗ്രാഫ് പൂജ്യത്തിലേക്ക് പോയെന്നും അന്‍വര്‍ പറഞ്ഞിരുന്നു. പാര്‍ട്ടി സംവിധാനത്തെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top