വയനാട്ടില്‍ ഒന്നല്ല രണ്ട് എംപിമാര്‍’; താൻ തിരിച്ചു വരുമെന്ന് മലയാളത്തില്‍ പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി

ബത്തേരി: ‘ഞാൻ തിരിച്ചു വരും’ എന്ന് മലയാളത്തില്‍ പ്രഖ്യാപിച്ച് വയനാട് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി.
കനത്ത മഴയെ അവഗണിച്ച് തന്നെക്കാണാനായി തിരുവമ്ബാടിയില്‍ തടിച്ചുകൂടിയ ജനാവലിയെ നോക്കിയാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. കലാശക്കൊട്ടിന്റെ ഭാഗമായി ബത്തേരിയില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റോഡ് ഷോയില്‍ പങ്കെടുത്തു. രണ്ട് എംപിമാർ ഉള്ള ഏക പാർലമെന്റ് മണ്ഡലം വയനാട് ആയിരിക്കുമെന്നും തങ്ങള്‍ ഒരുമിച്ച് വയനാടിന് വേണ്ടി ശബ്ദം ഉയർത്തുമെന്നും രാഹുല്‍ പറഞ്ഞു. അസംപ്‌ഷൻ ജംഗ്ഷൻ മുതല്‍ ചുങ്കം വരെ നടത്തിയ റോഡ് ഷോയില്‍ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
‘നിങ്ങള്‍ കുടുംബാംഗത്തെപ്പോലെ എന്നെ സ്വീകരിച്ചു. തിരഞ്ഞെടുപ്പില്‍ ഞാൻ ജയിച്ചാല്‍, നിങ്ങളെ പ്രതിനിധാനം ചെയ്യാൻ സാധിച്ചാല്‍ എനിക്ക് ലഭിക്കുന്ന വലിയ ആദരവായിരിക്കും അത്. നിങ്ങള്‍ക്ക് വേണ്ടി ഞാൻ കഠിനാധ്വാനം ചെയ്യും. എന്റെ സഹോദരൻ ഏറ്റവും പ്രതിസന്ധിയിലായ സമയത്ത് നിങ്ങള്‍ നല്‍കിയ സ്നേഹത്തിന് എന്നും കടപ്പെട്ടിരിക്കും. ഇപ്പോള്‍ തന്നെ നിങ്ങള്‍ എനിക്ക് വളരെയധികം സ്‌നേഹം നല്‍കി. വയനാട്ടിലുടനീളം സഞ്ചരിച്ച് കർഷകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആദിവാസികളെയും കണ്ടു. നിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കി വരികയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥലമായാണ് വയനാട് കാണുന്നത്. പ്രകൃതി സൗന്ദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നാടാണ് വയനാട്. നിങ്ങള്‍ എന്റെ സഹോദരീ സഹോദരന്മാരാണ്. എനിക്ക് പറ്റുന്ന സമയമെല്ലാം ഞാൻ ഇവിടെയുണ്ടാകും’,- പ്രിയങ്ക പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്