പ്രണബിന്റെ വ്യാജ ചിത്രം; ശക്തമായ പ്രതിഷേധമെന്ന് മന്‍മോഹന് വൈദ്യ- തൊപ്പി വെച്ച് കൈമടക്കി നിന്നിട്ടില്ല;
നാഗ്പുര്‍: ആ ചിത്രം വ്യാജമാണെന്ന് തുറന്ന് പറഞ്ഞ് ആര്‍എസ്‌എസും. നാഗ്പൂരില്‍ നടന്ന ആര്‍എസ് എസ് യോഗത്തില്‍ പങ്കെടുത്ത പ്രണബ് മുഖര്‍ജി കറുത്ത തൊപ്പി ധരിച്ച് കൈമടക്കി നിന്നിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ആര്‍എസ്‌എസ്. അത് മോര്‍ഫ് ചെയ്ത ചിത്രങ്ങളാണെന്നും ആണെന്നും ഇതില്‍ ശക്തമായി അപലപിക്കുന്നു ആര്‍എസ്‌എസ് നേതാവ് മന്മോഹന്‍ വൈദ്യ പറഞ്ഞു.
ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ ശക്തികളാണ് ഇതിനു പിന്നിലെന്ന് ആര്‍എസ്‌എസ് വ്യക്തമാക്കി. ആദ്യം ഈ സംഘടനകള്‍ പ്രണബ് മുഖര്‍ജി പരിപാടിയില്‍ പങ്കെടുക്കുന്നതിനെയാണ് എതിര്‍ത്തത്. പിന്നീട് നിരാശരായ ഇവര്‍ സംഘടനയെ നാണംകെടുത്താന്‍ വൃത്തികെട്ട തന്ത്രങ്ങള്‍ ഉപയോഗിക്കുകയായിരുന്നു.
നാഗ്പുരില്‍ നടന്ന ചടങ്ങില്‍ പ്രണബ് കൈകള്‍ മടക്കി കറുത്ത തൊപ്പി ധരിച്ചുനില്‍ക്കുന്ന രീതിയിലാണു ചിത്രങ്ങള്‍ പ്രചരിച്ചത്. ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതും മറ്റു നേതാക്കളും ധരിച്ചിരിക്കുന്നതുപോലെ കറുത്ത തൊപ്പി പ്രണബിന്റെ തലയില്‍ മോര്‍ഫ് ചെയ്തു പിടിപ്പിച്ചിട്ടുണ്ട്. ആര്‍എസ്‌എസുകാര്‍ കൈ നെഞ്ചത്തുവച്ചു സല്യൂട്ട് സ്വീകരിക്കുന്ന മാതൃകയില്‍ പ്രണബിന്റെ കയ്യും നെഞ്ചത്തു പിടിപ്പിച്ചിരുന്നു. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച പശ്ചാത്തലത്തിലാണ് ആര്‍എസ്‌എസിന്റെ വിശദീകരണം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്