പീഡനക്കേസില്‍ ഒളിവിലായിരുന്ന പ്രജ്വല്‍ രേവണ്ണ ബംഗളുരുവില്‍, കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘം
ബംഗളുരു : ലൈംഗിക പീഡനക്കേസില്‍ ഒളിവിലായിരുന്ന ശേഷം ബംഗളുരുവില്‍ മടങ്ങിയെത്തിയ ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച പുലർച്ചെ 12.40ഓടെയാണ് പ്രജ്വല്‍ രേവണ്ണ ജർമ്മനിയിലെ മ്യൂണിക്കില്‍ നിന്ന് ബെംഗളുരു കെമ്ബഗൗഡ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ നിന്നാണ് പ്രജ്വലിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത് . പ്രത്യേക അന്വേഷണസംഘവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും നേരത്തെ കൂടിക്കാഴ്‌ച നടത്തിയിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത മുൻനിറുത്തി വൻപൊലീസ് സന്നാഹം വിമാനത്താവളത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്,
ലുഫ്‌താൻസ വിമാനത്തിലാണ് പ്രജ്വല്‍ എത്തിയത്. 34 ദിവസത്തിനുശേഷമാണ് പ്രജ്വല്‍ തിരിച്ചെത്തിയത്. പ്രജ്വല്‍ കബളിപ്പിക്കാൻ സാദ്ധ്യതയുള്ളതിനാല്‍ അന്വേഷണ സംഘം കനത്ത ജാഗ്രത പുലർത്തിയിരുന്നു. ലുഫ്താൻസയില്‍ അല്ലാതെ മറ്റേതെങ്കിലും വിമാനത്തില്‍ വരാനും മറ്റേതെങ്കിലും വിമാനത്താവളത്തില്‍ ഇറങ്ങാനും സാദ്ധ്യത കണ്ട് എവിടെ എത്തിയാലും അറസ്റ്ര് ചെയ്യാനുള്ള നടപടികള്‍ മുൻകൂട്ടി സ്വീകരിച്ചു.
പ്രജ്വല്‍ പുറത്തുവിട്ട വിമാന ടിക്കറ്റ് വ്യാജമാണെന്നും അന്വേഷണ സംഘത്തെ കബളിപ്പിക്കുകയാണെന്നും ലുഫ്താൻസയുടെ ചെക്ക് ഇൻ വൈബ്‌സൈറ്റില്‍ പ്രജ്വല്‍ രേവണ്ണ എന്ന സ്ത്രീയാണ് ബുക്ക് ചെയ്‌തതെന്നും അഡ്രസ് തെറ്റാണെന്നും റിപ്പോർട്ടുണ്ടായിരുന്നു.
മ്യൂണിക്കില്‍ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.05 ന് പുറപ്പെടുന്ന ലുഫ്താൻസ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്‌തെന്നാണ് പ്രജ്വല്‍ അറിയിച്ചിരുന്നത്. പ്രജ്വല്‍ ഉടൻ എത്തിയില്ലെങ്കില്‍ പാസ്‌പോർട്ട് റദ്ദാക്കുന്നതുള്‍പ്പെടെ അടുത്ത നടപടി സ്വീകരിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു.
ലൈംഗികാതിക്രമങ്ങളുടെ വീഡിയോകള്‍ വൻ വിവാദമായതോടെ പ്രജ്വല്‍ ജർമ്മനിയിലേക്ക് കടക്കുകയായിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചിരുന്നു. ബംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി കേസ് അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ചു. മേയ് 31നേ പരിഗണിക്കൂ. ഇതോടെ പ്രജ്വലിന് മുൻകൂർ ജാമ്യം ലഭിക്കില്ലെന്നുറപ്പാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്