LDF വിരുദ്ധ വോട്ടുകള്‍ വിഘടിച്ചില്ല ഒന്നിച്ചു – എം എ ബേബി = ഇത് പാവങ്ങളുടേയും തൊഴിലാളികളുടേയും പാര്‍ട്ടിയാണ് തിരുത്തും ;
LDF വിരുദ്ധ വോട്ടുകളുടെ ഏകീകരണം പുതുപ്പള്ളിയില്‍ – എം എ ബേബി
തിരുത്തും – ഈ പാര്‍ട്ടി ഇത് തൊഴിലാളികളുടേയും പാവപ്പെട്ടവരുടേയും പ്രസ്ഥാനം
കൊച്ചി: പുതുപ്പള്ളിയിലെ പരാജയം ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ അപ്രതീക്ഷിതമല്ലെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. സഹതാപഘടകവും ബിജെപിയുടേതടക്കം ഇടതുപക്ഷ വിരുദ്ധവോട്ടുകളുടെ ഏകീകരണവും പുതുപ്പള്ളിയില്‍ ഉണ്ടായെന്നും എം എ ബേബി ചൂണ്ടിക്കാണിച്ചു.
ചരിത്രത്തിലില്ലാത്ത വിധം ഒരുവിഭാഗം മാധ്യമങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരിനെ ആക്രമിച്ചുവെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ എം എ ബേബി വിമര്‍ശനം ഉന്നയിച്ചു.
വോട്ടിങ്ങിലെ ഇത്രവലിയ അന്തരം സൂക്ഷ്മമായി പരിശോധിക്കുമെന്ന് വ്യക്തമാക്കിയ എം എ ബേബി ജനവിശ്വാസം നേടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കേരളത്തിലെ പാര്‍ട്ടിയും എല്‍ ഡി എഫും സര്‍ക്കാരും ആവശ്യമായ പരിശോധനകള്‍ നടത്തി വേണ്ട തരത്തിലുള്ള തിരുത്തലുകള്‍ വരുത്തി, കേരളത്തിലെ പുരോഗമനവാദികളുടെയും മതേതരവാദികളുടെയും പ്രസ്ഥാനമായി, തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും പ്രസ്ഥാനമായി മുന്നോട്ട് പോവുകതന്നെ ചെയ്യും
അഡ്വ. ചാണ്ടി ഉമ്മൻ (ഐ.എൻ.സി.) – 80144
ജെയ്ക് സി. തോമസ് (സി.പി.ഐ.എം.)- 42425
ലിജിൻ ലാൽ (ബി.ജെ.പി.)- 6558
ലൂക്ക് തോമസ് (എ.എ.പി.)- 835
പി.കെ. ദേവദാസ് (സ്വതന്ത്രൻ)- 60
ഷാ
ജി
(സ്വതന്ത്രൻ)-63
സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ)-78
നോട്ട – 400
അസാധു – 473
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്