ഷിനിയെ വെടിവച്ചത് സുജിത് ചതിച്ചതിന്റെ വൈരാഗ്യത്തിലെന്ന് വനിതാ ഡോക്ടര്‍
തിരുവനന്തപുരം: വീട്ടില്‍ക്കയറി യുവതിക്ക് നേരേ വെടിയുതിര്‍ത്ത കേസില്‍ പ്രതിയായ വനിതാ ഡോക്ടറുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി.
നാലു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയതിനെ തുടര്‍ന്നാണിത്. വെടിവച്ച തോക്ക് സൂക്ഷിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ മൊഴി നല്‍കിയ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഭര്‍ത്താവിന്റെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് കണ്ടെടുക്കുമെന്ന് വഞ്ചിയൂര്‍ സി.ഐ ഷാനിഫ് പറഞ്ഞു. തോക്ക് അവിടെനിന്ന് മാറ്റിയെങ്കില്‍ കോട്ടയത്തെ വീട്ടില്‍ പരിശോധന നടത്തും. തെളിവു നശിപ്പിച്ചെങ്കില്‍ അതിന് വേറെ കേസെടുക്കും.
ഡോക്ടറെ പാല്‍ക്കുളങ്ങര ചെമ്ബകശ്ശേരിയിലെ ഷിനിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഇവിടെയെത്തിയ വഴിയും വെടിവച്ച രീതിയും രക്ഷപ്പെട്ട മാര്‍ഗവുമെല്ലാം ഡോക്ടര്‍ പൊലീസിനോട് വിവരിച്ചു. ഷിനിയെ അടുത്തുനിന്ന് വെടിവയ്ക്കാനാണ് കൊറിയര്‍ വിതരണത്തിനെന്ന വ്യാജേനയെത്തിയത്. ഷിനി ഇറങ്ങി വന്നില്ലായിരുന്നെങ്കില്‍ തിരിച്ചു പോകുമായിരുന്നു. കൊറിയര്‍ സ്ലിപ്പില്‍ ഒപ്പിടാന്‍ ഷിനി തനിക്കടുത്തേക്ക് വരുമായിരുന്നെന്ന് ഉറപ്പായിരുന്നുവെന്നും പറഞ്ഞു.
തന്നെ ചതിച്ച സുജിത്തിനോടുള്ള വൈരാഗ്യമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി പൊലീസിനോട് ആവര്‍ത്തിച്ചു. ഡോക്ടറുടെ പരാതിയില്‍ ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെ എടുത്ത കേസ് കോടതി കൊല്ലത്തേക്ക് കൈമാറി. ഇരുവരും കൊല്ലത്ത് ഒരുമിച്ച് ജോലി ചെയ്യുമ്ബോഴാണ് സൗഹൃദം തുടങ്ങിയതെന്നും അവിടെ വച്ചാണ് പീഡനം നടന്നതെന്നും ഡോക്ടര്‍ മൊഴിനല്‍കിയിരുന്നു. സുജിത്തിനെ കാണാന്‍ ഡോക്ടര്‍ മാലദ്വീപിലേക്ക് പോയതിന്റെ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബലം പ്രയോഗിച്ചാണ് ലൈംഗിക പീഡനം നടത്തിയതെന്ന ഡോക്ടറുടെ മൊഴിയിലാണ് കേസെടുത്തിരിക്കുന്നത്.
ഡോക്ടറെ കൊല്ലം, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലുദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. തോക്കും വെടിവച്ച സമയത്ത് ധരിച്ച വസ്ത്രങ്ങളും കണ്ടെത്തണം. കാറിന് വ്യാജനമ്ബര്‍ പ്ലേറ്റുണ്ടാക്കിയ എറണാകുളത്തെ കടയിലും ജോലി ചെയ്തിരുന്ന കൊല്ലത്തെ ആശുപത്രിയിലും കൊണ്ടുപോകണമമെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ എ.മന്‍മോഹന്‍ വാദിച്ചു. പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത് ശാരീരികമായും മാനസികമായും പീഡിപ്പിക്കാനാണെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചില്ല.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്