28 വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തനം എം.വി. നികേഷ് കുമാര്‍; അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക്
കൊച്ചി: മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാർ. രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കുന്നതിനാണ് 28 വർഷത്തെ മാധ്യമജീവിതത്തിന് അദ്ദേഹം വിരാമമിട്ടത്.
പുതിയൊരു കർമരംഗം തേടിയാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.സി.പി.എം. അംഗമായി പൊതുരംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ്, ഇന്ത്യാവിഷൻ, റിപ്പോർട്ടർ ചാനലുകളില്‍ പ്രവർത്തിച്ച നികേഷ്, റിപ്പോർട്ടർ ടി.വി. എഡിറ്റർ ഇൻ ചീഫ് സ്ഥാനത്തുനിന്നാണ് പടിയിറങ്ങുന്നത്.
ഒന്നാം പിണറായി സർക്കാർ അധികാരത്തില്‍ വന്ന 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായി അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും മുസ്ലിം ലീഗിലെ കെ.എം ഷാജിയോട് പരാജയപ്പെട്ടു.
സിഎംപി നേതാവും മുൻ മന്ത്രിയുമായ എം.വി രാഘവന്റെ മകനായ നികേഷ് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് മാധ്യമപ്രവർത്തന രംഗത്തേക്ക് വരുന്നത്. ഇന്ത്യവിഷൻ ചാനല്‍ തുടങ്ങിയപ്പോള്‍ അതിന്റെ സിഇഒയായി. ഇന്ത്യ വിഷൻ പ്രവർത്തനം നിർത്തിയപ്പോള്‍ റിപ്പോർട്ടർ ചാനല്‍ തുടങ്ങി. 28 വർഷത്തിന് ശേഷം മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് റിപ്പോർട്ടർ ടി.വിയുടെ എഡിറ്റോറിയല്‍ ചുമതലയും അദ്ദേഹം ചൊവ്വാഴ്ച ഒഴിഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്