ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയനെ ജയിലില്‍ അടയ്ക്കണമെന്ന് കേരളത്തില്‍ ചെന്ന് പ്രസംഗിച്ചവർ, ഡല്‍ഹിയിലെത്തുന്പോള്‍ ഇതേ അന്വേഷണ ഏജൻസിക്കെതിരേ സംസാരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അഴിമതിക്കാർക്കെതിരേ നടപടിയെടുക്കാൻ അന്വേഷണ ഏജൻസികള്‍ക്കു പൂർണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അഴിമതിക്കാരായ ഒരാളും രക്ഷപ്പെടില്ലെന്നത് മോദിയുടെ ഗാരന്‍റിയാണെന്നും പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
രാഷ്‌ട്രീയ വിലപേശലിനായി കേന്ദ്ര ഏജൻസികളെ കോണ്‍ഗ്രസ് ദുരുപയോഗിക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് 2013ല്‍ പറഞ്ഞിരുന്നു.
കൂട്ടിലടച്ച തത്തയാണ് സിബിഐ എന്ന് സുപ്രീംകോടതി ആക്ഷേപിച്ചത് യുപിഎയുടെ കാലത്താണ്. രാജ്യത്തെ കാർന്നുതിന്നുന്ന ചിതലാണ് അഴിമതി. അഴിമതിക്കും കള്ളപ്പണത്തിനുമെതിരേയുള്ള പോരാട്ടം തുടരുമെന്നും മോദി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്