×

വിശപ്പാണ ആദ്യ വിപ്ലവം ; എം എസ് സ്വാമിി നാഥന്‍ വിട വാങ്ങി

റുപതുകളുടെ മധ്യത്തില്‍ അതൊരു അത്ഭുതമായിരുന്നു. സസ്യ ജനിതകശാസ്ത്ര ലോകത്തെ ഹൈടൈക്ക് കണ്ടുപിടുത്തങ്ങളിലൊന്ന്.

ലോകത്തിലെ മുഴുവൻ ഭക്ഷ്യ ക്ഷാമവും അറുതിയും തുടച്ചുനീക്കുക എന്ന് സ്വപ്നം കണ്ട മങ്കൊമ്ബ് സാമ്ബശിവൻ സ്വാമിനാഥൻ എന്ന മലയാളി സാധ്യമാക്കിയ മാജിക്.

1966 ല്‍ മെക്സിക്കൻ ഗോതമ്ബ് ഇനങ്ങള്‍ ഇന്ത്യൻ സാഹചര്യങ്ങള്‍ക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളില്‍ അദ്ദേഹം നൂ‍റു മേനി കൊയ്തു. ഒരു പ്രാദേശിക ഇനത്തെ ഉപയോഗിച്ച്‌ മെക്സിക്കോയില്‍ നിന്നുള്ള ക്രോസ് ബ്രീഡിംഗ് വിത്ത് വഴി അദ്ദേഹം ഒരു ഗോതമ്ബ് ചെടി സൃഷ്ടിച്ചെടുക്കുകയായിരുന്നു.

ഇന്ത്യയുടെ എഴുപത് ശതമാനം പേരും കൃഷിയെ ആശ്രയിക്കുമ്ബോള്‍ ഇന്ത്യ ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ ഗവേഷണങ്ങള്‍ക്ക് തുടക്കമിടുന്നത്.

ഒരു ഹെക്ടറില്‍ 150 പ്രദര്‍ശന പ്ലോട്ടുകള്‍ നട്ടുപിടിപ്പിച്ചു. ഫലം ഗംഭീരമായിരുന്നു. കര്‍ഷകരുടെ ഉത്കണ്ഠ കുറയുകയും ചെയ്തു. ലബോറട്ടറിയിലെ ധാന്യങ്ങളില്‍ ഇന്ത്യൻ സാഹചര്യങ്ങള്‍ക്കനുസൃതമായി കൂടുതല്‍ മാറ്റങ്ങള്‍ വരുത്തി. പുതിയ ഗോതമ്ബ് ഇനങ്ങള്‍ വിതച്ചു. 1968-ല്‍ ഉല്‍പാദനം 17 ദശലക്ഷം ടണ്ണായി. കഴിഞ്ഞ വിളവെടുപ്പിനേക്കാള്‍ അഞ്ചു ദശലക്ഷം ടണ്‍ കൂടുതലായി.

അങ്ങനെ ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ മുഖ്യ ശില്പിയായി എം.എസ്. സ്വാമിനാഥൻ അറിയപ്പെട്ടു. നോര്‍മൻ ബോര്‍ലോഗുമായി സഹകരിച്ചുള്ള ശാസ്ത്രീയ ശ്രമങ്ങള്‍, കര്‍ഷകരും മറ്റ് ശാസ്ത്രജ്ഞരും ചേര്‍ന്ന് ഒരു ബഹുജന പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി. പൊതു നയങ്ങളുടെ പിന്തുണയോടെ, 1960 കളില്‍ എഷ്യൻ രാജ്യങ്ങളില്‍ ആസന്നാമായ ഭക്ഷ്യ ക്ഷാമത്തില്‍ നിന്ന് രക്ഷിച്ചു.

1972-ല്‍ സ്വാമിനാഥൻ ഇന്ത്യൻ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ ജനറലായും ഇന്ത്യാ ഗവണ്‍മെന്റ് സെക്രട്ടറിയായും നിയമിതനായി . 1979-ല്‍ പ്രിൻസിപ്പല്‍ സെക്രട്ടറിയാക്കി. 1982-ല്‍ ഫിലിപ്പീൻസിലെ ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐആര്‍ആര്‍ഐ) ആദ്യ ഏഷ്യൻ ഡയറക്ടര്‍ ജനറലായി .

1984-ല്‍ അദ്ദേഹം ഇന്റര്‍നാഷണല്‍ യൂണിയൻ ഫോര്‍ കണ്‍സര്‍വേഷൻ ഓഫ് നേച്ചറിന്റെയും (ICUN) വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെയും പ്രസിഡന്റും വൈസ് പ്രസിഡന്റുമായി.

തേടിയെത്തിയ അംഗീകാരങ്ങള്‍

MS Swaminathan's groundbreaking work transformed lives of millions, ensured India's food security: PM - OrissaPOST

 

● ഡോ.എം.എസ്.സ്വാമിനാഥന് 1967-ല്‍ പത്മശ്രീ, 1972-ല്‍ പത്മഭൂഷണ്‍, 1989-ല്‍ പത്മവിഭൂഷണ്‍ എന്നിവ ലഭിച്ചു.

● കാര്‍ഷിക ഗവേഷണത്തിലെ മികച്ച സംഭാവനകള്‍ക്കുള്ള അംഗീകാരമായി 1971-ല്‍ കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പിനുള്ള രമണ്‍ മഗ്‌സസെ അവാര്‍ഡ്.

● ഗോതമ്ബിലെ പയനിയറിംഗ് പ്രവര്‍ത്തനത്തിന് 1971-ല്‍ ബോര്‍ലോഗ് അവാര്‍ഡ്.

● ഫിലിപ്പീൻസ് പ്രസിഡന്റ് 1987-ല്‍ ഡോ.എം.എസ്.സ്വാമിനാഥനെ ഗോള്‍ഡൻ ഹാര്‍ട്ട് പ്രസിഡൻഷ്യല്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.

● ഡോ എം എസ് സ്വാമിനാഥന് 1999-ല്‍ വോള്‍വോ പരിസ്ഥിതി സമ്മാനം ലഭിച്ചു.

● 2000-ല്‍ സമാധാനത്തിനും നിരായുധീകരണത്തിനും വികസനത്തിനുമുള്ള ഇന്ദിരാഗാന്ധി സമ്മാനവും ലഭിച്ചു.

● ഇന്റര്‍നാഷണല്‍ ജിയോഗ്രാഫിക്കല്‍ യൂണിയന്റെ പ്ലാനറ്റ് ആൻഡ് ഹ്യൂമാനിറ്റി മെഡല്‍ 2000-ല്‍ ലഭിച്ചു.

● അസോസിയേഷൻ ഫോര്‍ വിമൻ ഇൻ ഡവലപ്‌മെന്റ് വാഷിംഗ്ടണില്‍ നിന്ന് ഏര്‍പ്പെടുത്തിയ അവാര്‍ഡിന്റെ ആദ്യ സ്വീകര്‍ത്താവ് കൂടിയാണ് ഡോ എം എസ് സ്വാമിനാഥൻ.

● 1986-ല്‍ കൃഷി രത്‌ന അവാര്‍ഡ്.

● കമാൻഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ഗോള്‍ഡൻ ആര്‍ക്ക് ഓഫ് നെതര്‍ലാൻഡ്സ്, ലോകത്തിലെ സസ്യജന്തുജാലങ്ങളുടെ സംരക്ഷണത്തിനായി നല്‍കിയ പ്രത്യേക സേവനങ്ങളെ ആദരിക്കുന്നതിനായി (1990).

● 1991-ല്‍ പരിസ്ഥിതി നേട്ടത്തിനുള്ള ടൈലര്‍ സമ്മാനം.

● 1991-ലെ ഹോണ്ട സമ്മാനം.

● 1994-ല്‍ യുഎൻഇപി-സസകാവ പരിസ്ഥിതി പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു.

● 1995-ല്‍ ഗ്ലോബല്‍ എൻവയോണ്‍മെന്റല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് ലഭിച്ചു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top