ഏജൻസി-ഉദ്യോഗസ്ഥ കൂട്ടുകെട്ട്; ലോട്ടറി ഓഫിസുകളില്‍ ടിക്കറ്റ് വിതരണത്തില്‍ തിരിമറി
വൻകിട ഏജൻസികളും ചില ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ടുകെട്ടിന്‍റെ മറവില്‍ ലോട്ടറി വകുപ്പില്‍ നടക്കുന്നത് വൻ അഴിമതി.
വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഏജൻസികള്‍ക്ക് ടിക്കറ്റുകള്‍ മറിച്ചുനല്‍കി വലിയ സാമ്ബത്തിക നേട്ടമാണ് ചില ഉദ്യോഗസ്ഥർ ഉണ്ടാക്കുന്നത്.
വ്യക്തമായ പരാതിയും കൃത്യമായ പരിശോധനയും ഇല്ലാത്തതിനാല്‍ ഇത് വർഷങ്ങളായി നിർബാധം തുടരുകയാണ്. ലോട്ടറി ഓഫിസുകളില്‍നിന്ന് ഓരോ ദിവസവും ഏജൻസികള്‍ക്ക് നല്‍കിയശേഷം ബാക്കി വരുന്ന ടിക്കറ്റുകളിലാണ് തിരിമറി. ഓരോ ഏജൻസിക്കും ടിക്കറ്റ് ലഭിക്കുന്നതിന് നിശ്ചിത േക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. ബാക്കി വരുന്ന ടിക്കറ്റുകള്‍ പുതിയ അപേക്ഷകരുണ്ടെങ്കില്‍ അവർക്ക് നല്‍കണമെന്നാണ് വ്യവസ്ഥ.
എന്നാല്‍, ചെറുകിട ഏജൻസികളെയും പുതിയ അപേക്ഷകരെയും തഴഞ്ഞ് തങ്ങള്‍ക്ക് താല്‍പര്യമുള്ള വൻകിട ഏജൻസികള്‍ക്കുതന്നെ വീണ്ടും ടിക്കറ്റ് നല്‍കുകയാണ് ചില ക്ലർക്കുമാരും ഉദ്യോഗസ്ഥരും ചെയ്യുന്നത്. ദിവസവും മുന്നൂറും അഞ്ഞൂറും ടിക്കറ്റുകള്‍ ഇങ്ങനെ വിവിധ ഏജൻസികള്‍ക്ക് വീതിച്ചു നല്‍കും.
ഇതിലൂടെ ഉദ്യോഗസ്ഥന് പ്രതിമാസം 5000 രൂപ വരെ തന്‍റെ അക്കൗണ്ടില്‍ എത്തും. എത്ര ടിക്കറ്റ് കിട്ടിയാലും വാങ്ങാൻ ചില വൻകിട ഏജൻസികള്‍ തയാറാണ്. ഇത്തരം ഏജൻസികളുമായുള്ള ഉദ്യോഗസ്ഥരുടെ രഹസ്യ കൂട്ടുകെട്ടാണ് വകുപ്പില്‍ അഴിമതിക്ക് കളമൊരുക്കുന്നത്.
അതേസമയം, ചെറുകിട ഏജൻസികള്‍ വീണ്ടും ആവശ്യപ്പെട്ടാലും ടിക്കറ്റ് നല്‍കില്ല. ടിക്കറ്റ് ബാക്കിയില്ല എന്നാകും വിശദീകരണം. ഓരോ ദിവസത്തെയും ബില്ലുകള്‍ പരിശോധിച്ചാല്‍ ഓരോ ഏജൻസിക്കും എത്ര ടിക്കറ്റ് നല്‍കി എന്ന് എളുപ്പം കണ്ടെത്താം എന്നിരിക്കെ ഇക്കാര്യം പരിശോധിക്കാനോ പരാതിപ്പെടാനോ വകുപ്പില്‍ ആരും തയാറാകുന്നില്ല.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്