×

” അഞ്ച് പെണ്‍കുട്ടികളുണ്ട് ; അഞ്ച് ലക്ഷം രൂപ ഹൗസിംഗ് ലോണ്‍ ഉണ്ട് . അഞ്ച് വര്‍ഷം മുമ്പ് താനും കുടുംബവും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു” പെണ്‍കുട്ടിയുടെ അമ്മ

ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ ആരോപണങ്ങളെ തള്ളിപ്പറഞ്ഞ് കന്യാസ്ത്രീകളുടെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയുടെ അമ്മ രംഗത്ത്.

തങ്ങൾക്ക് അഞ്ച് പെൺമക്കളാണുള്ളതെന്നും വീട് പണിയാനായി എടുത്ത അഞ്ച് ലക്ഷം രൂപയുടെ കടം വീട്ടുന്നതിന് വേണ്ടിയാണ് മകളെ പാചക ജോലിക്ക് അയച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

 

 

തന്റെ മകളെ ജോലിക്ക് അയച്ചത് കുടുംബത്തിന്റെ പൂർണ്ണ സമ്മതത്തോടെയാണെന്നും, ഇത് കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാനായി എടുത്ത തീരുമാനമാണെന്നും പെൺകുട്ടിയുടെ അമ്മ ബുദിയ പ്രധാൻ    വ്യക്തമാക്കി.

 

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top