കുവൈറ്റില്‍ പ്രവാസികള്‍ക്ക് അഞ്ച് വര്‍ഷം മാത്രം കാലാവധി നിശ്ചയിച്ചുകൊണ്ട് പുതിയ ശുപാര്‍ശ.
കുവൈറ്റ്: അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്ന പ്രവാസികളെ കുവൈറ്റില്‍ നിന്നും തിരിച്ചയയ്ക്കാന്‍ ശുപാര്‍ശ. ജനസംഖ്യാ അനുപാതം നിയന്ത്രിക്കുന്ന ഉന്നത സമിതിയാണ് ഇത് സംബന്ധിച്ച് ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. കുവൈറ്റിലെത്തുന്ന പ്രവാസികള്‍ രാജ്യത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഇവരെ മടക്കി അയയ്ക്കണമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്.
ഇത് പ്രകാരം പ്രവാസികള്‍ക്ക് കുവൈറ്റില്‍ ചിലവഴിക്കാന്‍ കഴിയുന്ന കാലാവധി അഞ്ച് വര്‍ഷമായിരിക്കും. അതിനുശേഷം വിദേശികളെ രാജ്യത്ത് താമസിക്കാന്‍ അനുവദിക്കരുതെന്നാണ് ശുപാര്‍ശ. സ്വദേശി വത്കരണത്തിന്റെ ഭാഗമായി ഇതിനോടകം തന്നെ നിരവധി നിയന്ത്രണങ്ങള്‍ പ്രവാസികള്‍ക്ക് കുവൈറ്റില്‍ നിലവിലുണ്ട്.
ഈ സാഹചര്യത്തില്‍ പുതിയ ശുപാര്‍ശ കൂടി നടപ്പിലായാല്‍ അത് കുവൈറ്റിലുള്ള പ്രവാസികളെ ഏറെ ഗുരുതരമായി ബാധിക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്