×

” സാദിഖലി തങ്ങള്‍ക്ക് അതിനു കഴിയുന്നില്ലെങ്കില്‍ അദ്ദേഹം ആ സ്ഥാനം ഒഴിയണം”

ലപ്പുറം: വിവാദ പരാമർശത്തില്‍ ഉറച്ച്‌ കെ.ടി ജലീല്‍. സ്വർണക്കടത്ത് കേസുകളില്‍ പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും മുസ്‌ലിം മതവിഭാഗത്തില്‍നിന്നുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍, എല്ലാ മുസ്‌ലിംകളും സ്വർണ്ണക്കടത്ത് നടത്തുന്നവരാണെന്ന് പറഞ്ഞിട്ടില്ലെന്നും ജലീല്‍ വാദിച്ചു. സദുദ്ദേശ്യപരമായി ഞാൻ പറഞ്ഞ കാര്യത്തെ മോശമായി ചിത്രീകരിച്ചു. ഞാൻ മലപ്പുറത്തെ മോശമായി ചിത്രീകരിച്ചുവെന്ന രീതിയില്‍ സൈബർ ഇടത്തില്‍ പ്രചാരണം നടത്തിയെന്നും ജലീല്‍ പറഞ്ഞു.

ലീഗ് അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മുസ്‌ലിംകളും സ്വർണ്ണക്കടത്ത് നടത്തുന്നവരാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. പക്ഷേ, ഈ കേസുകളില്‍ പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും മുസ്‌ലിം മതവിഭാഗത്തില്‍നിന്നുള്ളവരാണെന്നും ജലീല്‍ ആരോപിച്ചു.

വളരെ സദുദ്ദേശ്യപരമായി ഞാൻ പറഞ്ഞ കാര്യത്തെ ലീഗ് നേതാവ് പി.എം.എ സലാം മോശമായി ചിത്രീകരിച്ചു. ഞാൻ മലപ്പുറത്തെ മോശമായി ചിത്രീകരിച്ചുവെന്ന രീതിയില്‍ സൈബർ ഇടത്തില്‍ പ്രചാരണം നടത്തി. നമ്മുടെ നാട്ടില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകണമെങ്കില്‍ മതവിഭാഗങ്ങളും ഇടപെടല്‍ നടത്തണം. വിമർശനങ്ങള്‍ ഓരോ സമുദായത്തിന്റെ അകത്തുനിന്നും ഉയർന്നുവരണം. അതിനുള്ള ശ്രമമാണ് ഞാൻ നടത്തിയത്. മതവിധി വേണമെന്ന് പറഞ്ഞത് സമൂഹത്തിന്റെ നന്മ മുന്നില്‍കണ്ടാണെന്നും ജലീല്‍ പറഞ്ഞു.

ഈത്തപ്പഴക്കുരുവിന്റെ അകത്ത് സ്വർണം കടത്തിയെന്നു വരെ എനിക്കെതിരെ പറഞ്ഞു. സംഘ്പരിവാർ പറയുന്നത് ലീഗും കോണ്‍ഗ്രസും ഏറ്റുപിടിച്ചു. വേട്ടപ്പട്ടി ഓടുന്ന പോലെയല്ലേ ലീഗും കോണ്‍ഗ്രസും എന്റെ പിന്നാലെ ഓടിയത്. അന്ന് കുറ്റം ചെയ്തിരുന്നെങ്കില്‍ ഞാൻ ജയിലില്‍ പോകുമായിരുന്നില്ലേയെന്നും ജലീല്‍ ചോദിച്ചു

സാദിഖലി തങ്ങള്‍ക്ക് അതിനു കഴിയുന്നില്ലെങ്കില്‍ അദ്ദേഹം ആ സ്ഥാനം ഒഴിയണം. ഇത് പറഞ്ഞതിനാണ് തന്നെ വർഗീയവാദിയാക്കിയതെന്നും കെ.ടി ജലീല്‍ കൂട്ടിച്ചേർത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top