കസ്‌തൂരി രംഗന്‍ ; സംവാദം രമേശ് ചെന്നിത്തലയോട് ആവാം- ജോയ്‌സ് ജോര്‍ജ്ജ്
തൊടുപുഴ : കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സീറ്റ് മോഹികളോട് സംവാദം നടത്താന്‍ താനില്ലെന്നും എന്നാല്‍ രമേശ് ചെന്നിത്തലയോടോ എം എം ഹസനോടോ കസ്‌തൂരി രംഗന്‍ വിഷയത്തിലോ ഇടുക്കിയിലെ ഭൂമി വിഷയങ്ങളിലോ സംവാദം നടത്താന്‍ തയ്യറാണെന്നും ഇടുക്കി എം പി ജോയ്‌സ് ജോര്‍ജ്ജ് എം പി. ആയിരത്തോളം സ്‌ക്വയര്‍ കിലോമീറ്റര്‍ ഏരിയ ഇഎസ്‌ഐയുടെ പരിധിയില്‍ നിന്നും മാറ്റി പുതിയ സര്‍വ്വേ എടുത്ത കേരള ക്യാബിനറ്റ് പാസാക്കി കേന്ദ്ര സര്‍ക്കാരിലേക്ക് അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. താന്‍ കഴിഞ്ഞ നാല് വര്‍ഷക്കാലം പ്രവര്‍ത്തിച്ചത് ഇടുക്കിയിലെ ജനങ്ങളുടെ വികാരത്തോടൊപ്പമാണ്. അതില്‍ 90 % വിഷയങ്ങള്‍ക്കും തീര്‍പ്പ് കല്‍പ്പിക്കാന്‍ തന്റെ പ്രയത്‌നം കൊണ്ട് സാധിച്ചിട്ടുണ്ട്. അതിനായി ഇടുക്കിയിലെ എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും തന്നോടൊപ്പം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ജോയ്‌സ് ജോര്‍ജ്ജ് എം പി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അല്ലാതെ കോണ്‍ഗ്രസിലെ ചില സീറ്റ് മോഹികളായ ആളുകളോട് സംവാദം നടത്താന്‍ തയ്യാറല്ലെന്നും ജോയ്‌സ് വാര്‍ത്താ സമ്മേളനത്തില്‍ തിരിച്ചടിച്ചു. സര്‍ക്കാരിന്റെയും മാധ്യമങ്ങളുടേയും അടിയന്തിര ശ്രദ്ധ പതിപ്പിക്കുന്നാതിനായി ചില പോരാട്ടങ്ങള്‍ നടത്തേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് ഇന്നലെ അടിമാലിയില്‍ ഉപരോധസമരം നടത്തിയതെന്നും ജോയ്‌സ് പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്