×

കശ്മീരിലെ 21 ഭീകരരെ എണ്ണിയെണ്ണി വധിക്കാനൊരുങ്ങി സൈന്യം

ജമ്മു: റംസാന്‍ മാസത്തോടനുബന്ധിച്ച്‌ നടപ്പിലാക്കിയിരുന്ന വെടിനിര്‍ത്തല്‍ പിന്‍വലിച്ചതിന് പിന്നാലെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി ഭീകരവിരുദ്ധ വേട്ടക്കൊരുങ്ങി സൈന്യം. കശ്മീരില്‍ പാക് സഹായത്തോടെ ഇന്ത്യന്‍ സൈന്യത്തിനെ നേരിടുന്ന 21 ഭീകരരുടെ പട്ടികയാണ് സൈന്യം തയ്യാറാക്കിയിരിക്കുന്നത്. ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌കര്‍ ഇ ത്വയ്ബ, ജൈഷെ മൊഹമ്മദ്, അന്‍സര്‍ ഘസ്വാതുല്‍ ഹിന്ദ്, ഇസ്ലാമിക സ്റ്റേറ്റിന്‍െ കശ്മീര്‍ ഘടകം ഐഎസ്‌ജെകെ എന്നീ ഭീകര സംഘടനയില്‍ നിന്നുള്ളവരുടെ പട്ടികയാണ് സൈന്യം തയ്യാറാക്കിയത്.

എ, എ പ്ലസ്, എ പ്ലസ് പ്ലസ് എന്നിങ്ങനെ തിരിച്ചാണ് ഭീകരരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വിവിധ ഭീകരാക്രമണങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയവരാണ് സൈന്യം തയ്യാറാക്കിയ പട്ടികയിലുള്ളത്. ഏറ്റവുമധികം ഭീകരര്‍ ഹിസ്ബുള്‍ മുജാഹിദീനില്‍ നിന്നാണ്. 11 പേര്‍. ലഷ്‌കര്‍ ഇ ത്വയ്ബയില്‍ നിന്നുള്ള ഏഴുപേരും ജയ്‌ഷെ മുഹമ്മദില്‍ നിന്നുള്ള രണ്ടു ഭീകരരും കൂടാതെ അന്‍സാര്‍ ഘസ്വാതുല്‍ ഹിന്ദിലെ ഒരു ഭീകരനും പട്ടികയിലുണ്ട്. ഐഎസിന്റെ ജമ്മുകശ്മീര്‍ ഘടകത്തില്‍ പ്രവര്‍ത്തിക്കുന്ന ദാവൂദ് അഹമ്മദ് സോഫി എന്ന ഡാനിഷും ഈ കൂട്ടത്തില്‍ പെടുന്ന ഭീകരനാണ്. ഇയാളെ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top