×

പാരമ്പര്യസ്വത്തില്‍ അവകാശം വേണമെന്ന് എനിക്ക് ശരിയത്ത് നിയമം ബാധകമല്ലെന്ന് മുസ്ലീം യുവതി

കൊച്ചി: ഇസ്ലാംമതം ഉപേക്ഷിച്ച തനിക്കു മുസ്ലിം വ്യക്‌തി നിയമം(ശരിയത്ത്‌) ബാധകമല്ലെന്നു പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു യുവതി സുപ്രീം കോടതിയില്‍.

മലയാളിയായ സഫിയ എന്ന യുവതിയാണു റിട്ട്‌ ഹര്‍ജി നല്‍കിയത്‌.
താന്‍ നേരത്തേ ഇസ്ലാം മത വിശ്വാസിയായിരുന്നുവെന്നും ഇപ്പോള്‍ മതമുപേക്ഷിച്ചെന്നും അതിനാല്‍ ശരിയത്ത്‌ നിയമം തനിക്കു ബാധകമല്ലെന്നുമാണു യുവതിയുടെ വാദം.
ശരിയത്ത്‌ നിയമത്തിലോ അതുപ്രകാരമുള്ള അതോറിറ്റിയിലോ വിശ്വസിക്കാത്തതിനാല്‍, അവ ഒഴിവാക്കി വിധി നല്‍കണമെന്നാണു യുവതിയുടെ ആവശ്യം.

താന്‍ ഏതെങ്കിലും സമുദായത്തിലോ മതത്തിലോ അംഗമല്ല എന്നതിന്റെ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചിട്ടുണ്ട്‌. മതമില്ല എന്ന കാരണത്താല്‍, കുടുംബസ്വത്തില്‍ അവകാശം നിഷേധിക്കാനാവില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. 1925 ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരമുള്ള സ്വത്തവകാശത്തിനു തനിക്ക്‌് അര്‍ഹതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

ഹര്‍ജിയില്‍ സംസ്‌ഥാന ചീഫ്‌ സെക്രട്ടറിയാണ്‌ എതിര്‍കക്ഷി. മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട്‌ സര്‍ക്കാരിനും ചീഫ്‌ സെക്രട്ടറിക്കും സുപ്രീംകോടതി നോട്ടീസ്‌ അയച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top