പ്രസ് കൗണ്‍സില്‍ നിയന്ത്രിച്ചാല്‍ മതി – അക്രഡിറ്റേഷന്‍ റദ്ദാക്കല്‍ സര്‍ക്കുലര്‍ പിന്‍വലിച്ചു – മോദി
ന്യൂഡല്‍ഹി: മാധ്യമങ്ങളില്‍ വന്നതു വ്യാജവാര്‍ത്തയെന്നു പരാതി ഉയര്‍ന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം (അക്രഡിറ്റേഷന്‍) റദ്ദാക്കാമെന്ന സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ മോദി തന്നെ വാര്‍ത്താവിതരണ മന്ത്രാലയത്തിനു നിര്‍ദ്ദേശം നല്‍കി. ഇത്തരത്തിലുള്ള പരാതികള്‍ പ്രസ് കൗണ്‍സില്‍ കൈകാര്യം ചെയ്യാനാണ് മോദിയുടെ നിര്‍ദ്ദേശം. ഇത്തരം വിഷയങ്ങളില്‍ പന്ത് വീണ്ടും മാധ്യമങ്ങളുടെ കോര്‍ട്ടിലേക്ക് തന്നെ വിട്ടുകൊണ്ടാണ് മോദിയുടെ
കേന്ദ്രനിര്‍ദ്ദേശത്തിനെതിരെ രാജ്യവ്യാപകമായി പത്രപ്രവര്‍ത്തകരില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പത്രക്കാരെ പിണക്കിയാല്‍ അത് വന്‍തോതില്‍ കേന്ദ്രസര്‍ക്കാരിന് എതിരായ വാര്‍ത്തകള്‍ പുറത്തുവരാന്‍ കാരണമാകുമെന്ന് തിരിച്ചറിഞ്ഞാണ് മോദി തന്നെ ഈ വിഷയത്തില്‍ ഇടപെട്ടതെന്നാണ് കേന്ദ്ര വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതോടെയാണ് പത്രക്കാരെ പിണക്കുന്ന തരത്തില്‍ വന്ന നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്മാറുന്നത്.
ജനാധിപത്യത്തിന്റെ കാവലാളുകളാണ് പത്രങ്ങള്‍. ലെജിസ്ലേറ്റച്ചര്‍, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിങ്ങനെ മൂന്നു തൂണുകള്‍ കഴിഞ്ഞാല്‍ നാലാം തൂണായി ഫോര്‍ത്ത് എസ്‌റ്റേറ്റിനെ ആണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇതില്‍ രാഷ്്ട്രീയക്കാരും ഉദ്യോഗസ്ഥ വൃന്ദങ്ങളും നടപ്പാക്കുന്ന കാര്യങ്ങളില്‍ വീഴ്ചയുണ്ടായാല്‍ അത് ചോദ്യംചെയ്യപ്പെടേണ്ടത് ജുഡീഷ്യറിയിലും ഇത്തരം തട്ടിപ്പുകള്‍ എല്ലാം പുറത്തുകൊണ്ടുവരേണ്ടത് ഫോര്‍ത്ത് എസ്‌റ്റേറ്റിന്റേയും ചുമതലയാണ്. ഈ അധികാരത്തെ ചോദ്യംചെയ്യപ്പെടുന്ന നിലയില്‍ പത്രങ്ങള്‍ക്ക് മേലെ, അല്ലെങ്കില്‍ പ്ത്രറിപ്പോര്‍ട്ടര്‍മാര്‍ക്ക് മേലെ ഒരു കടിഞ്ഞാണ്‍ ഇടുന്ന നിലയിലാണ് ഇപ്പോള്‍ പുതിയ അധികാരം കേന്ദ്രം പ്രയോഗിച്ചത്. ഇത് ചര്‍ച്ചയായി. മാധ്യമസ്വാതന്ത്ര്യത്തിന് മേലെ ഇത്തരമൊരു നിബന്ധന അടിച്ചേല്‍പിച്ച് മാധ്യമ റിപ്പോര്‍ട്ടര്‍മാരെ വരുതിയിലാക്കാനുള്ള സൂത്രമായി പുതിയ നടപടി വ്യാഖ്യാനിക്കപ്പെട്ടു. അങ്ങനെയാണ് കേന്ദ്രത്തിന് വലിയ വിമര്‍ശനം ഉയര്‍ന്നതും തീരുമാനം പിന്‍വലിക്കാന്‍ മോദിതന്നെ നിര്‍ദ്ദേശം നല്‍കുന്നതും.
വ്യാജവാര്‍ത്തയാണെന്നു പരാതി ലഭിച്ചാലുടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിസിഐ) അല്ലെങ്കില്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍ (എന്‍ബിഎ) എന്നിവര്‍ക്കു കൈമാറി ഉപദേശം തേടുന്നതിനാണ് നേരത്തെ നീക്കം നടന്നത്. 15 ദിവസത്തിനുള്ളില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്, സമിതികള്‍ സര്‍ക്കാരിനു തിരികെ നല്‍കണം. റിപ്പോര്‍ട്ട് നല്‍കുന്നതു വരെ ആരോപിതരായ മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം മരവിപ്പിക്കുന്ന തരത്തിലായിരുന്നു തീരുമാനം. ഇതാണ് ചര്‍ച്ചയായത്.
വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതായി തെളിഞ്ഞാല്‍ ആറുമാസത്തേക്ക് അംഗീകാരം റദ്ദു ചെയ്യുമെന്നും പിന്നീടൊരിക്കല്‍ പരാതി ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്ക് അംഗീകാരം റദ്ദാക്കുമെന്നും മൂന്നാമതൊരു തവണ കൂടി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ സ്ഥിരമായി അംഗീകാരം നഷ്ടപ്പെടുമെന്നും സര്‍ക്കുലറില്‍ പറഞ്ഞതോടെ വലിയ പ്രതിഷേധമാണ് മാധ്യമലോകത്ത് ഉയര്‍ന്നത്. ഇതോടെയാണ് മോദിതന്നെ പ്രശ്‌നത്തില്‍ ഇടപെടുന്നതും സര്‍ക്കാര്‍ ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നില്ലെന്ന് വ്യക്തമാക്കുന്നതും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്