×

കടംവീട്ടലും വായ്പ തിരിച്ചടവും , രണ്ടാം നില വൃത്തിയാക്കലും പൊല്ലാപ്പായി; രണ്ട് നില വീടു നിര്‍മ്മാണം മലയാളികള്‍ ഉപേക്ഷിച്ചു

യറി കിടക്കാന്‍ സ്വന്തമായി ഒരു വീട് എന്നത് നമ്മുടെയെല്ലാം സ്വപ്‌നമാണ്. അതിന് വേണ്ടി ലോണെടുത്തും സ്വര്‍ണം വിറ്റും കിട്ടാവുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം പണം കടം വാങ്ങിയും പണിയുന്നത് നമ്മുടെ ആവശ്യത്തില്‍ അധികം വലുപ്പമുള്ള ആഡംബര ഭവനങ്ങളും.

എല്ലാവരും വീടിനെ കുറിച്ച്‌ നല്ല അഭിപ്രായം പറയുന്നത് കേട്ട് സ്വയം അഭിമാനിക്കും. പിന്നെയാണ് യഥാര്‍ത്ഥ ബുദ്ധിമുട്ടുകള്‍ തുടങ്ങുന്നത്. കടം വീടലും വായ്പ തിരിച്ചടയ്ക്കലും വീട് വൃത്തിയാക്കലുമൊക്കെയായി വൈകാതെ സ്വപ്‌ന ഭവനം ഒരു തലവേദനയായി മാറും.

ഏറ്റവും പുതിയ ട്രെന്‍ഡ് അനുസരിച്ച്‌ മലയാളികള്‍ക്ക് ഇപ്പോള്‍ വലിയ വീടുകളോട് താത്പര്യം കുറഞ്ഞുവെന്നാണ് പ്രമുഖ ആര്‍ക്കിടെക്റ്റുകള്‍ വ്യക്തമാക്കുന്നത്. വലിയ വീടുകളോടുള്ള താത്പര്യം കുറയാന്‍ നിരവധി കാരണങ്ങളാണുള്ളത്. ഏറ്റവും പ്രധാനപ്പെട്ടത് നിര്‍മാണ ചെലവ് തന്നെയാണ്. ഭവന നിര്‍മാണ സാമഗ്രികളുടെ വില റെക്കോഡ് കുതിപ്പിലുമാണ്. വീട്ടിലെ അംഗങ്ങളുടെ എണ്ണം, ഭാവിയില്‍ ആവശ്യമായി വന്നേക്കാവുന്ന സ്ഥലം തുടങ്ങിയവ കൂടി മുന്നില്‍ക്കണ്ട് വേണം വീട് പണിയാനെന്ന് തന്നെയാണ് ഇപ്പോള്‍ ഭൂരിഭാഗം ആളുകളും ചിന്തിക്കുന്നത്.

പണ്ടുകാലത്തെ കൂട്ടുകുടുംബ വ്യവസ്ഥിതി നാട്ടില്‍ ഒരിടത്തും ഇപ്പോള്‍ നിലവിലില്ലെന്ന് തന്നെ പറയാം. അച്ഛനും അമ്മയും മക്കളും അടങ്ങുന്ന അണുകുടുംബങ്ങള്‍ക്ക് താമസിക്കാന്‍ വളരെ ചുരുങ്ങിയ സ്ഥലം മാത്രമേ ആവശ്യമുള്ളൂ. ഇത് തിരിച്ചറിഞ്ഞാണ് പലരും ഇപ്പോള്‍ വീട് നിര്‍മാണത്തിലേക്ക് കടക്കുന്നത്. ഭാരിച്ച ചെലവിനെക്കാള്‍ വലിയ പ്രതിസന്ധിയാണ് വീട് വൃത്തിയാക്കി സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.

പരമ്ബരാഗതമായി കിട്ടിയ വീടിനെ മുഴുവനായി ഇടിച്ച്‌ കളയുന്ന ട്രെന്‍ഡും ഇപ്പോള്‍ ഇല്ല. മൊത്തം ഇടിച്ച്‌ നിരത്തിയ ശേഷം പുതിയ വീട് നിര്‍മ്മിക്കുന്നതിനേക്കാള്‍ ആളുകള്‍ക്ക് ഇപ്പോള്‍ താത്പര്യം പഴയ വീടുകളെ നിലനിര്‍ത്തിയ ശേഷം മോടിപിടിപ്പിച്ച്‌ മുഖം മിനുക്കിയെടുക്കുന്നതിലാണ്. അതാകുമ്ബോള്‍ പഴമയുടെ മേന്മ നിലനിര്‍ത്തുകയും ചെയ്യാം ഒപ്പം തന്നെ ആദ്യം മുതല്‍ വീട് നിര്‍മ്മിക്കേണ്ടിവരുമ്ബോള്‍ ഉണ്ടാകുന്ന അനാവശ്യ ചിലവുകള്‍ ഒഴിവാക്കി എടുക്കുകയും ചെയ്യാം.

വീടുകളില്‍ ആവശ്യത്തിലധികം മുറികള്‍ നിര്‍മിക്കുന്ന പ്രവണതയും ഇപ്പോള്‍ ഇല്ല. അടുത്തകാലത്ത് വരെ വീട് നിര്‍മിക്കുമ്ബോള്‍ തന്നെ അതിഥികള്‍ക്കായി ഒരു മുറി പണിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇതിന് രണ്ട് കാരണങ്ങളാണുള്ളത്. ഒന്നാമത്തെ കാര്യം ആളുകള്‍ക്ക് എല്ലാം ഇപ്പോള്‍ സമയവ്യത്യാസമില്ലാതെ യാത്ര ചെയ്യാന്‍ സ്വന്തമായി തന്നെ സൗകര്യമുണ്ട്. അതിനാല്‍ ആരും മറ്റൊരു വീട്ടില്‍ കിടന്നുറങ്ങാന്‍ നില്‍ക്കാറില്ല. ഇനി വളരെ അപൂര്‍വമായി ഇങ്ങനെ സംഭവിച്ചാല്‍ പോലും ഒരു ദിവസം ആണ് പരമാവധി മറ്റൊരു വീട്ടില്‍ തങ്ങുന്നത്.

അടുത്ത ബന്ധുവിന്റെ വിവാഹം, മരണം, മറ്റ് ചടങ്ങുകള്‍ തുടങ്ങിയവയ്ക്ക് പോലും ഇപ്പോള്‍ ബന്ധുവീട്ടില്‍ തങ്ങുന്ന പ്രവണതയില്ല. അപ്പോള്‍ ഒരു വീട് നിര്‍മ്മിക്കുമ്ബോള്‍ ജീവിതത്തില്‍ ഒരു ദിവസം മാത്രം തങ്ങുന്ന അതിഥിക്ക് വേണ്ടി ലക്ഷങ്ങള്‍ മുടക്കി ഒരു മുറി പണികഴിപ്പിക്കുന്നത് അനാവശ്യ ചെലവാണെന്ന തിരിച്ചറിവും ആളുകള്‍ക്കുണ്ട്. വീട്ടില്‍ ആവശ്യത്തില്‍ അധികം സാധനങ്ങള്‍ വാങ്ങി നിരത്തി അനാവശ്യമായി സ്ഥലം പാഴാക്കുന്ന പ്രവണതയും മലയാളികള്‍ക്കിടയില്‍ നന്നായി കുറഞ്ഞിട്ടുണ്ടെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top