×

ലിവിങ് ടുഗതര്‍ പങ്കാളി ഭര്‍ത്താവല്ല; ഗാര്‍ഹിക പീഡനം ആരോപിക്കാനാവില്ല, കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ലിവിങ് ടുഗതർ പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം ബന്ധങ്ങളില്‍ പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നാല്‍ ഗാർഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി.

എറണാകുളം സ്വദേശിയായ യുവാവാണ് വിഷയം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. താനും ഒരു യുവതിയുമായി ലിവിങ് ടുഗതർ ബന്ധത്തിലായിരുന്നു. ഒരു വർഷത്തോളം ഒരുമിച്ച്‌ ജീവിക്കുകയും ചെയ്തു.

 

എന്നാല്‍, പിന്നീട് ഇരുവരും പിരിഞ്ഞ സാഹചര്യത്തില്‍ ഗാർഹിക പീഡനം ആരോപിച്ച്‌ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിർണായക നിരീക്ഷണം.

നിയമപരമായി വിവാഹം ചെയ്താല്‍ മാത്രമേ ഭർത്താവ് എന്ന് പറയാനാകൂ. ലിവിങ് ടുഗതർ ബന്ധങ്ങളില്‍ പങ്കാളി മാത്രമാണ്. ആയതിനാല്‍, ഇത്തരം ബന്ധങ്ങളിലുണ്ടാകുന്ന പീഡനങ്ങള്‍ ഐ.പി.സി. 498 എ വകുപ്പിന് കീഴില്‍ വരില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top