×

അവസരം കിട്ടുന്നതിന് ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങുന്നതില്‍ തെറ്റില്ലെന്ന് കരുതുന്ന അമ്മമാര്‍ ഉണ്ടെന്ന് = റിപോര്‍ട്ടില്‍

അവസരം കിട്ടാൻ ലൈംഗികാവശ്യങ്ങള്‍ക്ക് വഴങ്ങുന്ന സ്ത്രീകളും സിനിമ വ്യവസായത്തില്‍ കണ്ടെക്കാമെന്നും കമ്മിറ്റിക്ക് മുന്നില്‍ മൊഴിയുണ്ട്.

 

സിനിമാ മേഖലയില്‍ നടക്കുന്ന പലകാര്യങ്ങളും ഇന്ത്യയിലെ ശിക്ഷാ നിയമങ്ങള്‍ പ്രകാരം കുറ്റകരം ആണെങ്കിലും അതിക്രമത്തിന് ഇരയാകുന്ന സിനിമാക്കാർ ആരും തന്നെ പരാതി നല്‍കാനോ നിയമവഴി തേടാനോ തയാറുകുന്നില്ലെന്നും റിപോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

പരാതി നല്‍കിയാലും മറ്റും ഉണ്ടാകുന്ന ഗുരുതരമായ ഭവിഷ്യത്തുകള്‍ ഭയന്നാണ് പലരും പിന്മാറുന്നത്. സൈബർ‍ ആക്രമണവും മറ്റും ഭയന്നും ചിലർ പരാതി നല്‍കാറില്ല. ലൈംഗികാതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കാൻ പുറപ്പെട്ടാല്‍ തങ്ങള്‍ക്ക് പല പ്രശ്നങ്ങളും നേരിടേണ്ടിവരും എന്ന് സാക്ഷികള്‍ കമ്മിറ്റിയോട് പറഞ്ഞിട്ടുളളതായും റിപോർട്ടിലുണ്ട്.

പരാതി പുറത്ത് പറഞ്ഞാല്‍ എന്തൊക്കെ നേരിടേണ്ടി വരുമെന്നതിനെപ്പറ്റി ഒരു പിടിയുമില്ല. സമൂഹത്തില്‍ അറിയപ്പെടുന്നവരായതിനാല്‍ സമൂഹ മാധ്യമങ്ങള്‍ വഴി താറടിച്ച്‌ കാണിക്കാൻ ശ്രമമുണ്ടാകും. പരാതി നല്‍കിയ അടുത്ത ദിവസം തന്നെ അതുണ്ടാകും. സിനിമയിലെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന ഇൻേറണല്‍ കമ്മിറ്റികളുടെ പ്രവർത്തനവും ഫലപ്രദമല്ലെന്ന് റിപോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇൻേറണല്‍ കമ്മിറ്റി മുൻപാകെ പറയുന്ന കാര്യങ്ങള്‍ സിനിമയിലെ പവർ ഗ്രൂപ്പുകള്‍ക്ക് അപ്പോള്‍ത്തന്നെ ചോർത്തി നല്‍കുന്ന പ്രവണത ശക്തമാണ്. പരാതി പരിഹരിക്കപ്പെടില്ലെന്ന് മാത്രമല്ല, പരാതി ഉന്നയിച്ച സ്ത്രീ പിന്നീട് വീണ്ടും ഇരയാക്കപ്പെടുന്ന രീതിയാണ് കണ്ടുവരുന്നത്. സിനിമയിലെ ശക്തരായ ഗ്രൂപ്പുകള്‍ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത സ്ത്രീകളുടെ അവസരം നഷ്ടപ്പെടുത്താൻ ശ്രമിക്കാറുണ്ടെന്നും കമ്മിറ്റിക്ക് മൊഴി ലഭിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top