×

യുദ്ധം അവസാനിക്കാൻ സമയമായി, ഗാസയില്‍ വെടിനിറുത്തലിന് തയ്യാര്‍, മൂന്നുഘട്ട പദ്ധതി മുന്നോട്ട് വച്ച്‌ ഇസ്രയേല്‍

വാഷിംഗ്ടണ്‍: ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ വഴി തെളിയുന്നു. ഇതിനായി മൂന്നുഘട്ടങ്ങളായി നടപ്പാക്കേണ്ട ഫോർമുല ഇസ്രയേല്‍ മുന്നോട്ടുവച്ചു.

ഗാസയില്‍ നിന്ന് പൂർണമായും സൈന്യത്തെ പിൻവലിക്കാനും ശാശ്വത വെടിനിറുത്തല്‍ നടപ്പാക്കാനും ഇസ്രയേല്‍ തയാറാണെന്നും ഇതിനായി മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി അവർ മുന്നോട്ടുവച്ചെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വെളിപ്പെടുത്തി . ‘ യുദ്ധം അവസാനിക്കാനുള്ള സമയമായെന്ന്” പറഞ്ഞ ബൈഡൻ ഇസ്രയേല്‍ കരാർ ഹമാസ് അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ആദ്യഘട്ടത്തില്‍ 6 ആഴ്ച നീളുന്ന വെടിനിറുത്തല്‍. ഗാസയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തിവന്റെ പിൻമാറ്റം എന്നിവ നടപ്പാക്കും.

ഏതാനും ബന്ദികളെ ഹമാസ് മോചിപ്പിക്കണം. പാലസ്തീനിയൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറണം. ഗാസയ്ക്കുള്ളില്‍ പലായനം ചെയ്തവർക്ക് അവരുടെ നാട്ടിലേക്ക് മടങ്ങിയെത്താം. ദിവസവും 600 സഹായ ട്രക്കുകള്‍ ഗാസയിലേക്ക്. പതിനായിരക്കണക്കിന് താത്ക്കാലിക ഭവന യൂണിറ്റുകള്‍ എത്തിക്കും. യു.എസ്, ഖത്തർ എന്നിവരുടെ നേതൃത്വത്തില്‍ മദ്ധ്യസ്ഥ ചർച്ചകള്‍ തുടരും. വിജയിച്ചാല്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കും.

രണ്ടാംഘട്ടത്തില്‍ ജീവിച്ചിരിക്കുന്ന സൈനികർ അടക്കം എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കണം, ഗാസയില്‍ നിന്ന് ഇസ്രയേല്‍ പൂർണമായും പിന്മാറും, വെടിനിറുത്തല്‍ സ്ഥിരമാക്കും

മൂന്നാംഘട്ടത്തില്‍ബന്ദികളുടെ ശേഷിക്കുന്ന മൃതദേഹങ്ങളും ഇസ്രയേലിലേക്ക് എത്തിക്കും.

യു.എസ് അടക്കമുള്ള രാജ്യങ്ങളുടെ സഹായത്തോടെ ഗാസയുടെ പുനർനിമ്മാണ പദ്ധതി ആരംഭിക്കും

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top