ഇസ്രായേല്‍-ഇറാൻ സംഘർഷം രൂക്ഷമായതോടെ സ്വർണ വിലയില്‍ റെക്കോഡ് വർധന
സംസ്ഥാനത്ത് പവന് 80 രൂപ കൂടി 56,960 രൂപയിലെത്തി.
രണ്ടു ദിവസത്തിനിടെ 160 രൂപയുടെ വർധനവാണുണ്ടായത്. ഗ്രാമിന്റെ വില 7,120 രൂപയുമായി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 76,302 രൂപ നിലവാരത്തിലാണ്. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യത. സ്വർണ വിലയില്‍ ഈ വർഷം 26 ശതമാനമാണ് വർധനവുണ്ടായത്.
അന്തർദേശീയ വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഒരു ട്രോയ് ഔണ്‍സിന് 2,640 ഡോളറിന് മുകളിലാണ്. സ്വർണ വിലക്ക് ആനുപാതികമായി വെള്ളിയുടെ വിലയിലും വർധന പ്രകടമാണ്. ഭൗമരാഷ്ട്രീയ സംഘർഷം ഇതുപോലെ തുടരുകയാണെങ്കില്‍ സ്വർണ വില 2,700 ഡോളർ പിന്നിട്ടേക്കാമെന്നാണ് വിലയിരുത്തല്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്