×

ഒരു കിലോ സ്വര്‍ണ്ണത്തിന് 9 ലക്ഷം നികുതി ഉണ്ടായിരുന്നത് 4 ലക്ഷമായി കുറച്ചു സ്വര്‍ണ്ണ വില ഇനിയും കുറയുമോ ?

മൂന്നാം നേരന്ദ്ര മോദി സർക്കാറിന്റെ ആദ്യ ബജറ്റ് അവതരണത്തിന് പിന്നാലെ രാജ്യത്തെ സ്വർണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.

ഇറക്കുമതി തീരുവയില്‍ കുറവ് വരുത്തിയതാണ് സ്വർണ വിലയില്‍ പ്രതിഫലിച്ചത്. സ്വർണത്തിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍ നിന്ന് 5 ശതമാനം, കൃഷി, അടിസ്ഥാന വികസന സെസ് 5 ശതമാനത്തില്‍ നിന്നും ഒരു ശതമാനവുമായിട്ടാണ് കുറച്ചത്.

ബജറ്റ് പ്രഖ്യാപനം നടപ്പില്‍ വരുന്നതോടെ ഒരു കിലോഗ്രാം സ്വർണം ഇറക്കുമതി ചെയ്യുമ്ബോള്‍ 9 ലക്ഷം രൂപയ്ക്കു മുകളിലായിരുന്ന നികുതി 3.90 ലക്ഷമായി കുറയും. ബജറ്റിലെ പ്രഖ്യാപനം നടപ്പിലായി തുടങ്ങുന്നതിന് മുമ്ബ് തന്നെ സ്വർണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ബജറ്റ് അവതരണത്തിന്റെ അന്ന് രാവിലെ പവന് 200 രൂപയാണ് കുറഞ്ഞതെങ്കില്‍ ബജറ്റ് അവതരിപ്പിക്കപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം വിലയില്‍ രണ്ടായിരം രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

2200 രൂപടെ ഇടിവോടെ 54000 ത്തിന് മുകളിലായിരുന്ന വില 51960 രൂപയിലേക്ക് എത്തി. ജുലൈ 24 ന് വിലയില്‍ മാറ്റമുണ്ടായില്ല. എന്നാല്‍ ഇന്നലെ വീണ്ടും വിലയിടുഞ്ഞു. 760 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ നിരക്ക് 51200 ലേക്ക് എത്തി.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top