പ്രതിസന്ധി ഘട്ടത്തില്‍ ഭാര്യയുടെ സ്വര്‍ണ്ണ ഉപയോഗിക്കാം ; ഭര്‍ത്താവ് തിരിച്ചു കൊടുക്കണം – ഭാര്യ വീട്ടുകാര്‍ നല്‍കുന്ന സമ്പത്തില്‍ അവകാശമില്ല – സുപ്രീം കകോടതി
ന്യൂഡല്‍ഹി: വധുവിന് വീട്ടുകാർ നല്‍കുന്ന സ്വർണമുള്‍പ്പെടെയുള്ള സമ്ബത്തില്‍ ഭർത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി.
പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്ബത്ത് ഉപയോഗിക്കാമെങ്കിലും അതുതിരിച്ചുകൊടുക്കാൻ ധാർമികമായ ബാധ്യത ഭർത്താവിനുണ്ടെന്ന് കോടതി വ്യക്തമാക്കി.
മലയാളി ദമ്ബതിമാരുടെ കേസില്‍ സ്വർണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നല്‍കാൻ നിർദേശിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്.
വിവാഹത്തിനു മുമ്ബോ വിവാഹസമയത്തോ അതിനുശേഷമോ പെണ്‍വീട്ടുകാർ വധുവിന് നല്‍കുന്ന വസ്തുക്കള്‍ ഇതിലുള്‍പ്പെടും.
അതിന്റെ പരിപൂർണമായ അവകാശം സ്ത്രീക്കുതന്നെയാണ്. അതവർക്ക് സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാം. ഭർത്താവിന് ഒരു നിയന്ത്രണവുമില്ല.
പങ്കാളികള്‍ തമ്മിലുള്ള പരസ്പര ബഹുമാനമാണ് വിവാഹമെന്ന സങ്കല്പത്തിന്റെ അടിസ്ഥാനമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്