×

ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്ന് മുതല്‍. 12 വരെ – 13 മുതല്‍ 22 വരെ ഓണാവധി. 23-ന് സ്കൂളുകള്‍ തുറക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്ന് മുതല്‍. 12 വരെയാണ് പരീക്ഷ നടത്തുക.

13 മുതല്‍ 22 വരെയാണ് ഓണാവധി. 23-ന് സ്കൂളുകള്‍ തുറക്കും.

സ്കൂള്‍ പ്രവൃത്തിദിനങ്ങള്‍ 220 ആക്കിയത് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അതനുസരിച്ചുള്ള നടപടികള്‍ ചർച്ച ചെയ്ത് സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യാപക സംഘടനാ യോഗത്തില്‍‌ വ്യക്തമാക്കി.

എട്ടാം ക്ലാസില്‍ ഈ വർഷം മുതല്‍ ഓ‌ള്‍ പാസ് സമ്ബ്രാദയം നിർത്തിലാക്കുമെന്നും മിനിമം മാർ‌ക്ക് ലഭിക്കാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 2024-25 അക്കാദമിക വർഷം 8-ാം ക്ലാസ്സിലും 2025-26 അക്കാദമിക വർഷം 8, 9 ക്ലാസ്സുകളിലും 2026 – 27 അക്കാദമിക വർഷം 8, 9, 10 ക്ലാസ്സുകളിലും പാസാകാൻ കുറഞ്ഞത് 30 ശതമാന മാർക്കെന്ന നിബന്ധന നടപ്പാക്കാനാണ് തീരുമാനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top