×

ഒരെണ്ണത്തില്‍ പോലും കൈപ്പത്തിക്ക് എംഎല്‍എ ഇല്ല- ഡീനിന്റെ വിജയം ഉത്സവമാക്കാന്‍ കോണ്‍ഗ്രസുകാര്‍

 

മുവാറ്റുപുഴ: ഇടുക്കി ജില്ലയിലെ അഞ്ചിടത്തും കോണ്‍ഗ്രസിന് എംഎല്‍എ ഇല്ല. കൂടാതെ ലോക്‌സഭാ മണ്ഡലത്തിലെ മുവാറ്റുപുഴയിലും കോതമംഗലത്തും ഇപ്പോള്‍ എംഎല്‍എ മാര്‍ എല്‍ഡിഎഫിന്റെ നേതാക്കളാണ്. അങ്ങനെ ഏഴ് മണ്ഡലത്തില്‍ ഒരിടത്ത് പോലും കോണ്‍ഗ്രസിന്റെ എംഎല്‍എ ഇല്ലാതെ കൈപ്പത്തി ചിഹ്നത്തില്‍ ഡീന്‍ വിജയിക്കുമെന്ന് ത്‌ന്നെയാണ് ആറ് സര്‍വ്വേകളും പ്രഖ്യാപിച്ചിരിക്കുന്നത്.
തൊടുപുഴയില്‍ എത്ര വോട്ട് ലീഡ് ചെയ്യും അത്രയും വോട്ടുകളായിരിക്കും ഡീനിന്റെ ഭൂരിപക്ഷമെന്നും തിട്ടപ്പെടുത്തിയിരിക്കുകയാണ്

. അതായത് ഉടുമ്പന്‍ചോലയിലും ദേവികുളത്തും കോതമംഗലത്തും ജോയ്‌സ് ജോര്‍ജ്ജ് ലീഡ് ചെയ്‌തേക്കും. എന്നാല്‍ ഇടുക്കിയിലും മുവാറ്റുപുഴയിലും കോതമംഗലത്ത് നിന്നും ഈ ലീഡ് സമനിലയിലാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. പീരുമേട്ടില്‍ രണ്ടായിരം വോട്ടിന്റെ മാത്രം ലീഡാണ് ഡീനിന് കണക്ക് കൂട്ടിയിരിക്കുന്നത്. ഇത് മാറി മറിഞ്ഞേക്കും.

തൊടുപുഴ മണ്ഡലത്തില്‍ നിന്നും പി ജെ ജോസഫിന് 45,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്നു. എന്നാല്‍ ജോസഫിന്റെ എതിരാളി റോയി വാരികാട്ടായിരുന്നു. എന്നാല്‍ ഇത് അതല്ല സ്ഥിതി. ഡീനിന് 25,000 വോട്ടിന്റെയെങ്കിലും ലീഡ് കണക്ക് കൂട്ടിയിരിക്കുന്നു. അങ്ങനെ ആകെ 30,000 വോട്ടിനെങ്കിലും ഡീന്‍ കുര്യാക്കോസ് ജയിക്കുമെന്ന് തന്നെയാണ് ഡിസിസിയുടെയും പി ജെ ജോസഫിന്റെയും വിലയിരുത്തല്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ഇത്തവണ രണ്ട് ലക്ഷം ലക്ഷം വോട്ട് ലഭിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. ഒന്നേകാല്‍ ലക്ഷം വോട്ട് അവര്‍ക്ക് കഴിഞ്ഞ നിയമസഭയില്‍ മൂന്ന് വര്‍ഷം മുമ്പ് ലഭിച്ചിരുന്നു.

അവിടെ വോട്ട് കുറഞ്ഞെങ്കില്‍ ഡീനിന്റെ ഭുരിപക്ഷം 50,000 കടക്കുമെന്നും വിലയിരുത്തുന്നു. കഴിഞ്ഞ തവണത്തപ്പോലെ ഹൈറേഞ്ച് സംരക്ഷണ സമിതി പ്രവര്‍ത്തകരുടേയും മറ്റ് സാധാരണക്കാരുടേയും നിരവധി വോട്ടുകള്‍ ജോയ്‌സ് ജോര്‍ജ്ജ് പെട്ടിയിലാക്കിയിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതിയെന്നും പറയപ്പെടുന്നു. തീപാറുന്ന പ്രചരണമായിരുന്നു ജോയ്‌സ് ജോര്‍ജ്ജ് നടത്തിയിരുന്നത്.

ഏഴ് നിയോജകമണ്ഡലത്തിലും കൈപ്പത്തിക്ക് എംഎല്‍എ ഇല്ലെങ്കിലും
കോണ്‍ഗ്രസിന് അഭിമാനമായി ഡീന്‍ കുര്യാക്കോസ് വിജയത്തിലേക്കേ…

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top